കെജ്‌രിവാളിനെതിരെ ഇന്ന് സിബിഐയ്ക്ക് പരാതി നല്‍കുമെന്ന് കപില്‍ മിശ്ര; അഴിമതിയാരോപണത്തില്‍ വിശദീകരണം നല്‍കാന്‍ പ്രത്യേക സഭാ സമ്മേളനം

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ മുന്‍ ആംആദ്മി പാര്‍ട്ടി നേതാവ് കപില്‍ മിശ്ര ഇന്ന് സിബിഐയ്ക്കു പരാതി നല്‍കും. രാവിലെ സിബിഐ ഓഫീസില്‍ എത്തി തന്റെ കൈവശമുള്ള തെളിവുകള്‍ കൈമാറുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ രണ്ടു കോടി രൂപ അരവിന്ദ് കെജ്‌രിവാളിന് കൈമാറുന്നത് താന്‍ കണ്ടുവെന്നാണ് മിശ്രയുടെ ആരോപണം.

അതേസമയം, ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കെജ്‌രിവാള്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു. ആരോപണത്തില്‍ വിശദീകരണം നല്‍കാന്‍ ഉച്ചക്ക് രണ്ടു മണിക്കാണ് ഒരു ദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ചത്. സത്യം ജയിക്കുമെന്നും പ്രത്യേക നിയമസഭാ സമ്മേളനം ചേരുമെന്നും ട്വിറ്ററിലൂടെയാണ് കെജ്‌രിവാള്‍ അറിയിച്ചത്.

ആരോപണം ഉന്നയിച്ചതിന് പിന്നാലെ മിശ്രയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു. കെജ്‌രിവാളിനെതിരായ ആരോപണം പാര്‍ട്ടി തള്ളിക്കളയുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News