അടിവസ്ത്രം അഴിപ്പിച്ച് പരിശോധന; കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി; നടന്നത് അപരിഷ്‌കൃതവും ക്രൂരവുമായ നടപടി

തിരുവനന്തപുരം: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ പൊലീസ് വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കളുടെ മൊഴിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെണ്‍കുട്ടികളുടെ പരാതി കൂടി സ്വീകരിച്ചു നടപടി സ്വീകരിക്കാന്‍ പൊലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. സംഭവിച്ചത് കടുത്ത  മനുഷ്യാവകാശ ലംഘനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു പരിഷ്കൃതസമൂഹത്തിന് ഒരു തരത്തിലും അംഗീകരിക്കാനാകാത്തതാണ് നടന്നത്. ഇത്തരം തീരുമാനങ്ങള്‍ നടപ്പാക്കുവാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, കെ സുരേഷ് കുറുപ്പ്, എം രാജഗോപാലന്‍, പി സി ജോര്‍ജ് എന്നിവരാണ് പ്രശ്നം സഭയില്‍ ഉന്നയിച്ചത്.

സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ഇന്നലെ സ്വമേധയാ കേസെടുത്തിരുന്നു. നടപടി മനുഷ്യാവകാശ ലംഘനമാണെന്നും ഉന്നതതല അന്വേഷണം വേണമെന്നും കമീഷന്‍ നിര്‍ദേശിച്ചു. സംഭവത്തില്‍ പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന ബാലാവകാശ കമീഷന്‍ സിബിഎസ്ഇയോട് ആവശ്യപ്പെട്ടു. സിബിഎസ്ഇയുടെ ദില്ലി ആസ്ഥാനവും തിരുവനന്തപുരത്തെ റീജ്യണല്‍ ഓഫീസും റിപ്പോര്‍ട്ട് നല്‍കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News