കോടതിയലക്ഷ്യക്കേസില്‍ വിജയ് മല്യ കുറ്റക്കാരനാണെന്ന് സുപ്രീംകോടതി; ജൂലൈ പത്തിന് നേരിട്ട് ഹാജരാകണമെന്ന് കോടതി

ദില്ലി: ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് മുങ്ങിയ വ്യവസായി വിജയ് മല്ല്യ കോടതിയലക്ഷ്യ കേസില്‍ കുറ്റക്കാരനെന്ന് സുപ്രീം കോടതി.ഈ മാസം പത്തിനകം കോടതിയില്‍ മല്ല്യ നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

എസ്ബിഐയുടെ നേതൃത്വത്തില്‍ 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് മല്യക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ഡബ്റ്റ് റിക്കവറി ട്രൈബ്യൂണലിന്റയും കര്‍ണ്ണാടക ഹൈക്കോടതിയുടെയും ഉത്തരവ് ലംഘിച്ച് ബ്രീട്ടീഷ് കമ്പനിയായ ഡിയാഗോ പിഎല്‍സിയില്‍ നിന്നും ലഭിച്ച നാലു കോടി ഡോളര്‍ മക്കളുടെ അക്കൗണ്ടിലേക്ക് മാറ്റിയതിനെതിരെയാണ് ബാങ്കുകള്‍ കോടതിയെ സമീപിച്ചത്.

ഈ മാസം പത്തിന് സുപ്രീംകോടതി കോടതിയലക്ഷ്യ കേസില്‍ മല്യയ്ക്ക് ശിക്ഷ വിധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News