കടുത്തുരുത്തി യുഡിഎഫിന് നഷ്ടമായി; ഇടതു പിന്തുണയോടെ കേരള കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി പ്രസിഡന്റ്; കോണ്‍ഗ്രസ് വിട്ടുനിന്നു

കോട്ടയം: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. സിപിഐ ഉള്‍പ്പടെ ഇടതു പിന്തുണയോടെ മത്സരിച്ച കേരള കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഏഴ് വോട്ടുകള്‍ നേടി കേരളാ കോണ്‍ഗ്രസ് വിമത അന്നമ്മ രാജുവിനെയാണ് പ്രസിഡന്റായി തെരഞ്ഞെടുത്തത്.

13 അംഗ ബ്ലോക്ക് പഞ്ചായത്തില്‍ സിപിഐഎമ്മിലെ അഞ്ച് അംഗങ്ങളും ഒരു സിപിഐ അംഗവും പിന്തുണ നല്‍കി. കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ലൂസമ്മ ജയിംസിന് നാലു പേരുടെ പിന്തുണ ലഭിച്ചപ്പോള്‍ ഡിസിസി പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരം കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു.

മുന്‍ ധാരണക്ക് വിരുദ്ധമായി പ്രസിഡന്റ് സ്ഥാനം നല്‍കാത്തതിനെ തുടര്‍ന്നാണ് വിമത ശബ്ദം ഉയര്‍ത്തിയ അന്നമ്മ രാജുവിന്റെ പിന്തുണയോടെ എല്‍ഡിഎഫ് കൊണ്ടു വന്ന അവിശ്വാസപ്രമേയം വിജയിച്ചതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. തെരഞ്ഞെടുപ്പിന് ശേഷം ഹാളിന് പുറത്തേക്കെത്തിയ അന്നമ്മ രാജുവിനെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരിച്ചു.

അതേസമയം, അന്നമ്മ രാജുവിനെ അയോഗ്യയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് കേരള കോണ്‍ഗ്രസ് എം നേതാക്കളുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News