ഇറോം ശര്‍മിളയുടെ വിവാഹം ജൂലൈയില്‍; വരന്‍ ബ്രിട്ടീഷ് പൗരന്‍; വിവാഹശേഷം താമസം തമിഴ്‌നാട്ടില്‍

ഇംഫാല്‍: മണിപ്പൂരിന്റെ ഉരുക്കു വനിത വിവാഹിതയാകുന്നു. തന്റെ വിവാഹം ജൂലൈയില്‍ നടക്കുമെന്ന് മനുഷ്യാവകാശപ്രവര്‍ത്തക ഇറോം ശര്‍മിള തന്നെയാണ് അറിയിച്ചത്. ബ്രിട്ടീഷ് പൗരനായ സുഹൃത്ത് ഡെസ്‌മോണ്ട് കുട്ടീഞ്ഞോയാണ് വരന്‍. ജൂലൈ മാസം അവസാനത്തോടെ വിവാഹം നടത്താനാണുദ്ദേശിക്കുന്നതെന്ന് ഇറോം പറഞ്ഞു.

എന്നാല്‍ വിവാഹത്തീയതി നിശ്ചയിച്ചിട്ടില്ലെന്നും ബ്രിട്ടീഷ് പൗരനെ വിവാഹം കഴിക്കാനുളള താത്പര്യം ഉടന്‍ വീട്ടുകാരുമായി പങ്കുവയ്ക്കുമെന്നും ഇറോം വ്യക്തമാക്കി. വിവാഹം തമിഴ്‌നാട്ടില്‍ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. വിവാഹ ശേഷം തമിഴ്‌നാട്ടില്‍ കഴിയാനാണ് തങ്ങള്‍ക്ക് താല്‍പര്യമെന്നും ഇറോം സൂചിപ്പിച്ചു.

വിവാഹത്തിന് ശേഷവും തന്റെ പോരാട്ടം തുടരാനാണ് ഇറോമിന്റെ തീരുമാനം. ഭീകര നിയമമായ അഫ്‌സ്പ എടുത്തുമാറ്റാന്‍ അന്താരാഷ്ട്ര സംഘടനകളുടെ ശ്രദ്ധ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്നും മണിപ്പൂരില്‍ യഥാര്‍ത്ഥ ജനാധിപത്യം കൊണ്ടുവരാന്‍ തക്ക നിലയില്‍ പി.ആര്‍.ജെ.എ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും ഇറോം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞടുപ്പിലെ തോല്‍വിക്ക് ശേഷം ഇറോം ദക്ഷിണേന്ത്യയിലേക്ക് താമസം മാറ്റിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News