ട്രോളര്‍മാരുടെ നാളുകള്‍ എണ്ണപ്പെടുന്നു; വിദ്വേഷ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന് ഓസ്‌ട്രേലിയന്‍ കോടതിയുടെ വിധി; ഉത്തരവിന് ആഗോള പ്രാബല്യം

ഫേസ്ബുക്ക് വിദ്വേഷ പോസ്റ്റുകള്‍ ഒഴിവാക്കണമെന്ന് ഓസ്‌ട്രേലിയന്‍ കോടതിയുടെ വിധി. ഓസ്‌ട്രേലിയന്‍ ഗ്രീന്‍ പാര്‍ട്ടിയുടെ ഹര്‍ജിയിലാണ് വിധി. ഗ്രീന്‍ പാര്‍ട്ടി നേതാവ് ഈവ ഗ്ലൗഷിംഗിനെതിരായ വിദ്വേഷ പോസ്റ്റുകള്‍ ഫേസ്ബുക്ക് ഉടന്‍ നീക്കം ചെയ്യണമെന്ന് വിയന്നയിലെ അപ്പീല്‍ കോടതിയാണ് വിധിച്ചത്.

വിധിക്ക് അന്താരാഷ്ട്രതലത്തില്‍ത്തന്നെ പ്രാബല്യമുണ്ട്. വിവാദ പോസ്റ്റുകള്‍ ഓസ്‌ട്രേലിയയില്‍ ബ്ലോക്ക് ചെയ്താല്‍പ്പോരാ. ലോകത്തൊരിടത്തും അവ കാണാന്‍ കിട്ടരുത്. അവ പിന്‍വലിക്കുക തന്നെ വേണം. ഫേസ്ബുക്കിന് ഇതു ചെയ്യാന്‍ എളുപ്പമാണെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, വിധിയോട് ഫേസ്ബുക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഫേസ്ബുക്കിന് ഇനി തങ്ങള്‍ ഒരു വേദി മാത്രമാണെന്ന പല്ലവി പാടാനാവില്ലെന്ന് ഗ്രീന്‍ പാര്‍ട്ടിയുടെ അഭിഭാഷകന്‍ പറഞ്ഞു. വിദ്വേഷ പോസ്റ്റുകളുടെ ഉത്തരവാദിത്വത്തില്‍നിന്ന് അവര്‍ക്ക് ഒഴിയാനുമാകില്ല.

സോഷ്യല്‍മീഡിയ ഭീമന്‍മാരായ ഫേസ്ബുക്കും ട്വിറ്ററും വിദ്വേഷ പോസ്റ്റുകളില്‍ ഇടപെടുന്നില്ലെന്ന പരാതി ലോകവ്യാപകമായി ഉയരുന്നതിനിടെയാണ് ഈ വിധി. സാമൂഹിക മാധ്യമങ്ങള്‍ സംശുദ്ധമാക്കാനുള്ള പോരാട്ടത്തിന് വിധി കരുത്തു പകരുമെന്നും കരുതപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here