അടിവസ്ത്രം അഴിപ്പിച്ച് പരിശോധന; കണ്ണൂര്‍ ടിസ്‌ക് സ്‌കൂളിലെ നാലു അധ്യാപികമാര്‍ക്ക് സസ്‌പെന്‍ഷന്‍; നടപടി ഒരു മാസത്തേക്ക് #PeopleTVimpact

കണ്ണൂര്‍: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ നാലു അധ്യാപികമാര്‍ക്ക് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ ടിസ്‌ക് സ്‌കൂളിലെ ഷീജ, ഷഹീന, ബിന്ദു, ഷാഹിന എന്നീ അധ്യാപികമാരെയാണ് മാനേജ്‌മെന്റ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഒരു മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്.

സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ നിയമസഭയെ അറിയിച്ചിരുന്നു. വനിതാ പൊലീസ് വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കളുടെ മൊഴിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ഇന്നലെ സ്വമേധയാ കേസെടുത്തിരുന്നു. നടപടി മനുഷ്യാവകാശ ലംഘനമാണെന്നും ഉന്നതതല അന്വേഷണം വേണമെന്നും കമീഷന്‍ നിര്‍ദേശിച്ചു. സംഭവത്തില്‍ പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന ബാലാവകാശ കമീഷന്‍ സിബിഎസ്ഇയോട് ആവശ്യപ്പെട്ടു. സിബിഎസ്ഇയുടെ ദില്ലി ആസ്ഥാനവും തിരുവനന്തപുരത്തെ റീജ്യണല്‍ ഓഫീസും റിപ്പോര്‍ട്ട് നല്‍കണമെന്നും കമീഷന്‍ ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel