സാമ്പത്തികമാന്ദ്യം മറികടക്കാനാവാതെ ഇന്‍ഫോസിസും വിപ്രോയും; 20 വര്‍ഷം പ്രവര്‍ത്തി പരിചയമുള്ള ഉദ്യോഗാര്‍ത്ഥികളെ പിരിച്ചുവിടാന്‍ നീക്കം

സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് ഐടി കമ്പനികളായ ഇന്‍ഫോസിസും വിപ്രോയും ഉദ്യോഗാര്‍ത്ഥികളെ പിരിച്ചുവിടുന്നു. 10 മുതല്‍ 20 വര്‍ഷം വരെ പ്രവര്‍ത്തി പരിചയമുള്ള ഉദ്യോഗാര്‍ത്ഥികളെ പിരിച്ചുവിടാനാണ് തീരുമാനിച്ചിരിക്കുന്നത്. സീനിയര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ പിരിച്ചുവിടല്‍ പട്ടികയില്‍ ഉണ്ട്. തുടര്‍ന്ന് കൂടുതല്‍ അമേരിക്കന്‍ പൗരന്മാരെ നിയമിക്കാനാണ് കമ്പനികളുടെ നീക്കം.

2008ലെ മാന്ദ്യം മറികടക്കാന്‍ ഇനിയും പല കമ്പനികള്‍ക്കും കഴിഞ്ഞിട്ടില്ല. ഇതെ തുടര്‍ന്നാണ് രാജ്യത്തെ ഐടി കമ്പനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത്. ഡയറക്ടര്‍മാര്‍, അസോസിയേറ്റ് വൈസ് പ്രസിഡന്റുമാര്‍, സീനിയര്‍ വൈസ് പ്രസിഡന്റുമാര്‍ എന്നിവരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് കോഗ്‌നിസന്റ് സ്വയം വിരമിക്കല്‍ നടപ്പാക്കിയിരുന്നു.

ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ ഇന്‍ഫോസിസ് തയ്യാറെടുത്തു കഴിഞ്ഞു. ഗ്രൂപ്പ് പ്രൊജക്ട് മാനേജേഴ്‌സ്, പ്രൊജക്ട് മാനേജേഴ്‌സ്, സീനിയര്‍ ആര്‍ക്കിടെക്ട് തുടങ്ങിയവര്‍ക്ക് പുറത്ത് പോകേണ്ടി വരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here