സുനന്ദയുടെ മരണം: തനിക്ക് ഒന്നും ഒളിപ്പിക്കാനില്ലെന്ന് ശശി തരൂര്‍; ആരോപണം ശ്രദ്ധ നേടാനുള്ള പുതിയ മാധ്യമത്തിന്റെ ശ്രമം; മാധ്യമങ്ങള്‍ വസ്തുതകള്‍ വളച്ചൊടിക്കുന്നു

തിരുവനന്തപുരം: സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ തനിക്ക് ഒന്നും ഒളിപ്പിക്കാനില്ലെന്ന് ശശി തരൂര്‍ എംപി. തന്റെ ജീവിതത്തിലുണ്ടായ ദുരന്തത്തെ ചൂഷണം ചെയ്യാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഒരു ദേശീയമാധ്യമം നടത്തിയ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങള്‍ വിധി കര്‍ത്താക്കളാകരുതെന്നും ശശി തരൂര്‍ പറഞ്ഞു. മാധ്യമങ്ങള്‍ വസ്തുതകള്‍ വളച്ചൊടിക്കുകയാണ്. മാധ്യമങ്ങള്‍ പൊലീസിന്റെയും ജൂഡീഷ്യറിയുടെയും ജോലി ചെയ്യേണ്ട. തനിക്കെതിരായ ആരോപണങ്ങള്‍ ശ്രദ്ധ നേടാനുള്ള പുതിയ മാധ്യമത്തിന്റെ ശ്രമം മാത്രമാണ്. മൂന്നാംകിട മാധ്യമ പ്രവര്‍ത്തനത്തിന്റെ ഇരയാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിക്കെതിരെയാണ് തരൂരിന്റെ വിമര്‍ശനം. സുനന്ദ പുഷ്‌കര്‍ മരിച്ചു കിടന്ന മുറി 307 ആണോ 345 ആണോ എന്ന് സംശയമുയര്‍ത്തുന്ന ഫോണ്‍ സംഭാഷണങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്. ചാനല്‍ പുറത്തുവിട്ട ഫോണ്‍ സംഭാഷണങ്ങളില്‍ തരൂരിന്റെ വിശ്വസ്തന്‍ ഫോണിലൂടെ പറയുന്നത് മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് വരെ സുനന്ദ 307-ാം നമ്പര്‍ മുറിയിലായിരുന്നുവെന്നാണ്.

2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കര്‍ കൊല്ലപ്പെട്ടത്. ലീല ഹോട്ടലിലെ 345-ാം നമ്പര്‍ മുറിയിലാണ് സുനന്ദ മൃതദേഹം കാണപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News