
ദില്ലി: സുനന്ദാ പുഷ്‌കറിന്റെ മരണം സംബന്ധിച്ച് ശശി തരൂരിനെതിരെ റിപ്പബ്ലിക് ചാനല്‍ പുറത്തുവിട്ട വാര്‍ത്ത ബിജെപി മുന്‍കൂട്ടി അറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ബിജെപിയുടെ ഐടി സെല്ലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരുടെ ട്വീറ്റുകളാണ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്.
വാര്‍ത്ത സംബന്ധിച്ച വിവരങ്ങള്‍ ചാനല്‍ പുറത്തുവിടും മുന്‍പ്, ഐടി സെല്ലിലെ ചിലര്‍ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചതിന്റെ തെളിവുകളാണ് പുറത്തുവന്നത്. വാര്‍ത്തയുമായി ബന്ധപ്പെട്ട ആദ്യ സൂചന 2017 മേയ് എട്ടാം തീയതി രാത്രി 7.10നാണ് ചാനലിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്. #SunandaMurderTapes എന്ന ഹാഷ്ടാഗ് സഹിതമായിരുന്നു ട്വീറ്റ്.
എന്നാല്‍ ഇതിന് മുന്‍പ്, 6.18നാണ് ബിജെപിയുടെ സോഷ്യല്‍ മീഡിയ വളണ്ടിയറായ സുരേഷ് നഖുനയുടെ ട്വീറ്റ് വരുന്നത്. ‘വിഷ് യു ആള്‍ ദ ലക്ക് ശശി തരൂര്‍’ എന്നായിരുന്നു അത്.
ഇതിന് പിന്നാലെയാണ് സംഘ്പരിവാര്‍ ആശയങ്ങള്‍ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ അക്കൗണ്ടായ അണ്‍സബ്‌ടൈല്‍ദേശില്‍ ഒരു ട്വീറ്റ് വരുന്നത്. അര്‍ണബിനെയും ചാനലിനെയും പ്രശംസിച്ചും സുരേഷ് നഖുനയുടെ ട്വീറ്റിന് മറുപടി നല്‍കികൊണ്ടായിരുന്നു ആ ട്വിറ്റ്. അത് ഇങ്ങനെ: ‘നമുക്ക് ചുറ്റും കുറച്ചുകാലമായി ഉണ്ടായിരുന്ന, എന്നാല്‍ ഒരു ചാനലും ഏറ്റെടുക്കാത്ത ഈ വാര്‍ത്തകള്‍ അര്‍ണബ് പുറത്തുവിടുകയാണ്.’ ട്വിറ്റ് 6.22നും മറുപടി ട്വിറ്റ് 6.24നുമാണ് ഈ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്.
സുനന്ദ പുഷ്‌കര്‍ മരിച്ചു കിടന്ന മുറി 307 ആണോ 345 ആണോ എന്ന് സംശയമുയര്‍ത്തുന്ന ഫോണ്‍ സംഭാഷണങ്ങളാണ് ചാനല്‍ ഇന്നലെ പുറത്തുവിട്ടത്. ചാനല്‍ പുറത്തുവിട്ട ഫോണ്‍ സംഭാഷണങ്ങളില്‍ തരൂരിന്റെ വിശ്വസ്തന്‍ ഫോണിലൂടെ പറയുന്നത് മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് വരെ സുനന്ദ 307-ാം നമ്പര്‍ മുറിയിലായിരുന്നുവെന്നാണ്.
2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കര്‍ കൊല്ലപ്പെട്ടത്. ലീല ഹോട്ടലിലെ 345-ാം നമ്പര്‍ മുറിയിലാണ് സുനന്ദ മൃതദേഹം കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here