അടിവസ്ത്രം അഴിപ്പിച്ച് പരിശോധന; പ്രശ്‌നങ്ങള്‍ക്ക് കാരണം അധ്യാപികമാരുടെ അമിതാവേശമെന്ന് സിബിഎസ്ഇ; ടിസ്‌ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിനികളോട് മാപ്പു പറയണം

എറണാകുളം: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി സിബിഎസ്ഇ. നടപടിക്രമങ്ങള്‍ തീരുമാനിച്ചത് സുപ്രീംകോടതി നിര്‍ദേശപ്രകാരമാണെന്നും ഇത് മുന്‍കൂട്ടി അറിയിച്ചിരുന്നതാണെന്നും സംഭവത്തെ ന്യായീകരിച്ച് സിബിഎസ്ഇ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

പ്രശ്‌നങ്ങള്‍ക്ക് കാരണം ചില അധ്യാപികമാരുടെ അമിതാവേശമാണെന്നും വിദ്യാര്‍ഥിനികളോട് കണ്ണൂര്‍ ടിസ്‌ക് സ്‌കൂളിലെ പ്രിന്‍സിപ്പല്‍ മാപ്പു പറയണമെന്നും സിബിഎസ്ഇ ആവശ്യപ്പെട്ടു.

അതേസമയം, അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ ആദ്യ കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തു. എറണാകുളം കുറുപ്പംപടി പൊലീസാണ് സംഭവവുമായി ബന്ധപ്പെട്ട് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജില്ലയിലെ ഒരു സ്‌കൂളില്‍ പരീക്ഷയ്ക്ക് എത്തിയ കണ്ണൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News