കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? കുഴപ്പിച്ച ആ ചോദ്യത്തിന്റെ ഉത്തരം 2015ല്‍ ഒരാള്‍ പ്രവചിച്ചു

രണ്ടു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമിട്ടാണ് രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലി 2 ദ കണ്‍ക്ലൂഷന്‍ തിയേറ്ററുകളിലെത്തിയത്. പോരാട്ടവീര്യവുമായി എത്തിയ ബാഹുബലി 2ന് ഗംഭീര വരവേല്‍പ്പാണ് ഇന്ത്യയിലും വിവിധ രാജ്യങ്ങളിലും ലഭിച്ചത്. റിലീസ് ചെയ്ത് പത്താം ദിവസം ചിത്രം 1000 കോടി ക്ലബില്‍ ഇടംനേടുകയും ചെയതു.

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന ചോദ്യത്തിന് ഉത്തരം തേടിയായിരുന്നു പ്രേക്ഷകര്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രം കണ്ടവര്‍ക്ക് ഉത്തരം കിട്ടി. എന്നാല്‍ കണ്ടിറങ്ങിയവര്‍ സസ്‌പെന്‍സ് പുറത്തുപറയാതെയാണ് തിയേറ്ററുകള്‍ വിട്ടത്. രണ്ടു വര്‍ഷം മുന്‍പ് ഒന്നാം ഭാഗം അവസാനിപ്പിച്ചപ്പോള്‍ മുതലാണ് ആ ചോദ്യം, എല്ലാവരുടെയും മനസില്‍ നിറഞ്ഞത്.

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? പലരും പല കണ്ടെത്തലുകളും നടത്തി. എന്നാല്‍ 2015ല്‍ തന്നെ അതിന്റെ ഉത്തരം കണ്ടെത്തിയ ഒരു പ്രേക്ഷകനുണ്ട്. സുശാന്ത് ദഹള്‍ എന്ന യുവാവാണ് ബാഹുബലിയുടെ ഒന്നാം ഭാഗം കണ്ട ശേഷം കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന് പ്രവചിച്ചത്.

quora-screenshot-4
എല്ലാവരെയും കുഴപ്പിച്ച ആ ചോദ്യത്തിന് ബാഹുബലി 2 ഇറങ്ങിയപ്പോള്‍ കിട്ടിയ ഉത്തരവും സുശാന്ത് 2015ല്‍ ക്വാറ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത് ഉത്തരവും ഒന്നാണ് എന്നതാണ് പ്രത്യേകത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News