പത്തനംതിട്ട : ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഉത്രട്ടാതി ജലമേളയുടെ ഭാഗമായി നടക്കുന്ന വഴിപാട് വള്ളസദ്യ ജൂലൈ 15ന് ആരംഭിക്കും. ഒക്ടോബര്‍ 2 വരെയാണ് വള്ളസദ്യ. പള്ളിയോടങ്ങള്‍ക്ക് വഴിപാട് വള്ളസദ്യ സമര്‍പ്പിയ്ക്കാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ക്ക് പള്ളിയോട സേവാസംഘം ഓഫീസായ പാഞ്ചജന്യത്തില്‍ ബുക്കിംഗിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഊട്ടുപുര, തിരുമുറ്റം, പാഞ്ചജന്യം ഉള്‍പ്പെടയുള്ള സ്ഥലങ്ങളില്‍ പതിനഞ്ചോളം പള്ളിയോടങ്ങള്‍ക്ക് വഴിപാട് വള്ളസദ്യ നല്‍കുന്നതിനുള്ള ക്രമീകരണങ്ങളാണ് തയ്യാറായത്. ഏതെങ്കിലും പ്രത്യേക ദിവസം വഴിപാട് വള്ളസദ്യ നടത്തണമെന്നാഗ്രഹിക്കുന്ന ഭക്തര്‍ക്ക് പള്ളിയോട സേവാസംഘം ഓഫീസില്‍ പതിനായിരം രൂപ മുന്‍കൂറായടച്ച് വള്ളസദ്യ ബുക്ക് ചെയ്യാവുന്നതാണ്.
130ല്‍ അധികം വഴിപാട് വള്ളസദ്യ ഇതിനോടകം ബുക്ക് ചെയ്തു. വിവിധ ആഗ്രഹ സഫലീകരണങ്ങളുടെ ഭാഗമായാണ് ഭക്തര്‍ വഴിപാട് വള്ളസദ്യ നടത്തുന്നത്.
Get real time update about this post categories directly on your device, subscribe now.