പദ്മനാഭ സ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ തസ്തികയിലേക്ക് അമികസ് ക്യൂറി നല്‍കിയ പേരുകള്‍ സുപ്രിംകോടതി തള്ളി

ദില്ലി : പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പുതിയ എക്‌സിക്യൂട്ടീവ് ഓഫീസര്‍ തസ്തികയിലേയ്ക്ക് അമിക്കസ്‌ക്യൂറി നല്‍കിയ പേരുകള്‍ സുപ്രീംകോടതി തള്ളി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മൂന്ന് പേരുകളില്‍ നിന്നും എക്‌സിക്യൂട്ടീവ് ഓഫീസറെ തിരഞ്ഞെടുക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കി. അടുത്ത മാസം 19ന് പുതിയ ഓഫീസര്‍ സ്ഥാനമേറ്റെടുക്കും.

ക്ഷേത്രത്തിലെ എക്‌സിക്യുട്ടീവ് ഓഫിസര്‍ കെഎന്‍ സതീഷിനെ പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് കാണിച്ച് തിരുവിതാകൂര്‍ രാജകുടുംബം സുപ്രീം കോടതിയില്‍ നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. എക്‌സിക്യുട്ടീവ് ഓഫിസറുടെ നടപടികള്‍ തികച്ചും ഏകപക്ഷീയമാണെന്നും ക്ഷേത്ര ഭരണസമിതിയുടെ പ്രവര്‍ത്തനത്തിന് ഓഫിസര്‍ തടസം നില്‍ക്കുന്നുവെന്നുമായിരുന്നു ആക്ഷേപം.

എക്‌സിക്യൂട്ടീവ് ഓഫിസറെ പുറത്താക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ചുമതലകള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കി ഉത്തരവിടുകയോ വേണമെന്നുമായിരുന്നു രാജകുടുംബത്തിന്റെ ആവശ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്തുനിന്ന് കെഎന്‍ സതീഷിനെ മാറ്റാന്‍ സുപ്രിംകോടതി നിര്‍ദ്ദേശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News