കൊച്ചി മെട്രോയുടെ ട്രയല്‍ റണ്ണിന് നാളെ തുടക്കമാകും; പരീക്ഷണ ഓട്ടം ആരംഭിക്കുന്നത് പൂര്‍ണ്ണ സജ്ജീകരണങ്ങളോടെ

കൊച്ചി : ഉദ്ഘാടനത്തിനു മുന്നോടിയായുള്ള കൊച്ചി മെട്രോയുടെ ട്രയല്‍ റണ്ണിന് നാളെ തുടക്കമാകും. സുരക്ഷാ കമ്മീഷണറുടെ അനുമതി ലഭിച്ചതോടെയാണ് പൂര്‍ണ്ണ സജ്ജീകരണങ്ങളോടെയുള്ള പരീക്ഷണ ഓട്ടം ആരംഭിക്കുന്നത്. കൂടുതല്‍ ട്രയിനുകള്‍ ഉപയോഗിച്ചാണ് ട്രയല്‍ റണ്‍ നടത്തുക. മൂന്ന് കോച്ചുകളുള്ള ട്രയിനില്‍ 136 സീറ്റുകളാണുള്ളത്.

നിന്ന് യാത്ര ചെയ്യുന്നവരുള്‍പ്പെടെ ഒരു ട്രയിനില്‍ 975 പേര്‍ക്ക് യാത്ര ചെയ്യാം. ഇത്രയും പേരുടെ ഭാരത്തിന് തുല്യമായ വസ്തുക്കള്‍ വഹിച്ച് കൊണ്ടായിരിക്കും ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള പരീക്ഷണ ഓട്ടം. 13 കിലോ മീറ്റര്‍ ദൂരം ഓടിയെത്താന്‍ 20 മിനിറ്റ് മതി. മണിക്കൂറില്‍ 34 കിലോ മീറ്ററാണ് ശരാശരി വേഗം.

വേഗം, സിഗനല്‍, ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനം എന്നിവയെല്ലാം പരീക്ഷണ ഓട്ടത്തില്‍ പരിശോധിക്കും. 2013 ജൂണ്‍ 7ന് നിര്‍മാണം ആരംഭിച്ച കൊച്ചി മെട്രോ, നാല് വര്‍ഷം പൂര്‍ത്തിയാകും മുമ്പെ ഉദ്ഘാടനത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ഉദ്ഘാടനം ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here