കോട്ടയം : സംസ്ഥാനത്തെ സിബിഎസ്ഇ മാനേജ്‌മെന്റ് സ്‌കൂളുകളില്‍ നടക്കുന്നത് പകല്‍കൊള്ള. പഠനോപകരണങ്ങള്‍ക്ക് ഇരട്ടിതുക ഈടാക്കി വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും പിഴിയുന്നു. പ്രതിഷേധമുണ്ടെങ്കിലും മക്കളുടെ ഭാവിയെ ഓര്‍ത്ത് പ്രതികരിക്കാതിരിക്കുകയാണ് മാതാപിതാക്കള്‍.
പഠനോപകരണങ്ങള്‍ക്ക് വിപണയിലുള്ള വിലയേക്കാള്‍ ഇരട്ടി തുക ഈടാക്കി മാനേജ്‌മെന്റ് സ്‌കൂളുകള്‍ നിര്‍ബന്ധിത വില്‍പ്പന നടത്തുന്നത് ഇപ്പോഴും തുടരുകയാണ്. ചങ്ങനാശേരിയിലെ ഒരു മാനേജ്‌മെന്റ് സ്‌കൂളില്‍ യുകെജി വിദ്യാര്‍ത്ഥിക്ക് 1100 രൂപ വിലയുള്ള പഠനോപകരണങ്ങള്‍ 2900 രൂപയ്ക്കും 2800 രൂപ വിലവരുന്ന പഠനകിറ്റ് മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിക്ക് 4000 രൂപയ്ക്കുമാണ് നല്‍കുന്നത്.
7 പുസ്‌കങ്ങള്‍, 4 നോട്ട് ബുക്കുകള്‍, ബെല്‍റ്റ്, ടൈ, സോക്‌സ് എന്നിവയടങ്ങുന്നതാണ് യുകെജി ക്ലാസിലെ പഠന കിറ്റ്. മൂന്നാംക്ലാസിലെ കിറ്റില്‍ 11 പുസ്തകങ്ങളും 11 നോട്ട് ബുക്കുകളും മാത്രം ഉണ്ടെന്ന വ്യത്യാസം മാത്രം. മറ്റ് ക്ലാസുകളിലേക്കെത്തുമ്പോള്‍ തുക കൂടും. പ്രതിഷേധമുണ്ടെങ്കിലും മക്കളുടെ ഭാവിയെ ഓര്‍ത്ത് പ്രതികരിക്കാതിരിക്കുകയാണ് മാതാപിതാക്കളില്‍ ഭൂരിഭാഗവും.
പ്രൈമറി തലം മുതല്‍ ബിരുദതലം വരെയുള്ള വിദ്യാഭ്യാസമേഖലകളില്‍ വ്യാപക പണവിരിവെന്ന ആരോപണം നിലവിലുണ്ട്. ഇതിന് പുറമേയാണ് പഠനോപകരണങ്ങളുടെ പേരില്‍ സിബിഎസ്ഇ മാനേജ്‌മെന്റ് സ്‌കൂളുകളില്‍ പകല്‍കൊള്ള നടത്തുന്നത്. സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here