വണ്ടിപ്പെരിയാറില്‍ വന്‍ കള്ളനോട്ട് വേട്ട; ദമ്പതികള്‍ പൊലീസ് പിടിയില്‍; സംഭവം എന്‍ഐഎയും അന്വേഷിക്കുന്നു

ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാറില്‍ വന്‍ കള്ളനോട്ട് വേട്ട. കള്ളനോട്ടുമായെത്തിയ ദമ്പതികളെ പോലീസ് പിടികൂടി. 5 ലക്ഷം രൂപയുടെ വ്യാജ നോട്ടുകളാണ് ഇവരില്‍ നിന്നും പിടികൂടിയത്. വണ്ടിപ്പെരിയാര്‍ ടൗണില്‍ വാഹന പരിശോധനക്കിടെയായിരുന്നു കള്ളനോട്ട് വേട്ട. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

കുട്ടിക്കാനം പെട്രോള്‍ പമ്പില്‍ ഇന്ധനം നിറച്ച ഇന്നോവ കാറിന്റെ ഡ്രൈവര്‍ നല്‍കിയത് കള്ളനോട്ട് ആയിരുന്നു എന്ന് പൊലീസിന് പരാതി ലഭിച്ചു. ഇതേത്തുടര്‍ന്ന് വണ്ടിപ്പെരിയാറില്‍ പൊലീസ് വാഹന പരിശോധന നടത്തി. ഇതിനിടയിലാണ് കെഎല്‍ 33 ബി 5757 എന്ന ഇന്നോവ കാറില്‍ നിന്നും 77000 രൂപയുടെ 500ന്റെ കള്ളനോട്ട് പിടികൂടിയത്.

നെടുംകണ്ടം തുണ്ടിയില്‍ ദീപു എന്ന് വിളിക്കുന്ന ജോജൊ ജോസഫിനെയും ഭാര്യയേയും വണ്ടിപ്പെരിയാര്‍ പോലീസ് അറസ്റ്റ് ചെയ്തതു. ഇതേതുടര്‍ന്ന് പീരുമേട് സിഐ ഷിബു കുമാറിന്റെ നേതൃത്വത്തില്‍ പ്രതിയുടെ തൃപ്പൂണിത്തുറയിലെ ഫ് ളാറ്റില്‍ നടത്തിയ പരിശോധനയില്‍ 4 ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടും കണ്ടെടുത്തു.

നോട്ട് നിരോധനത്തിന് ശേഷം കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ കളളനോട്ട് ശേഖരമാണ് പിടികൂടുന്നത്. എന്‍ഐഎ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ കേസ് അന്വേഷിക്കുന്നുണ്ട്. പ്രതിയുടെ സഹോദരനും ഉടുംബന്‍ചോല പഞ്ചായത്തംഗവുമായ രാഷ്ട്രീയ നേതാവിന്റെ ഇടപെടലിനെ തുടര്‍ന്ന് മാധ്യമങ്ങളില്‍ നിന്നും പ്രതിയുടെ വിവരങ്ങള്‍ മറച്ചുവച്ചതായും ആരോപണം ഉണ്ട്.

കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇതേത്തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ പൊലീസ് അന്വേഷണം ശക്തമാക്കി. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here