സംഗീതപ്രേമികള്‍ കാത്തിരുന്ന ദിവസം ഇന്ന്; ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍; പരിപാടി ആരംഭിക്കുന്നത് രാത്രി എട്ടുമണിയോടെ; മുംബൈ കനത്ത സുരക്ഷയില്‍

ദില്ലി: ലോകപ്രശസ്ത പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ അവതരിപ്പിക്കുന്ന സംഗീതപരിപാടി ഇന്ന് മുംബൈയില്‍. ലോക സംഗീതയാത്രയുടെ ഭാഗമായി മുംബൈയില്‍ എത്തിയ ബീബര്‍ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ഷോ നടത്തുന്നത്. വൈറ്റ് ഫോക്‌സ് ഇന്ത്യയാണ് സംഘാടകര്‍.

ഒന്നരമണിക്കൂര്‍ നീളുന്ന സംഗീതപരിപാടിയാണ് ജസ്റ്റിന്‍ ബീബര്‍ അവതരിപ്പിക്കുക. ഉച്ചയ്ക്ക് രണ്ടുമണിയോടെ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കും. നാലുമണിക്ക് പരിപാടികള്‍ തുടങ്ങും. കൃത്യം എട്ടുമണിക്ക് ജസ്റ്റിന്‍ ബീബര്‍ വേദിയിലെത്തും.

ആദ്യമായിട്ടാണ് ജസ്റ്റിന്‍ ഇന്ത്യയില്‍ സംഗീത പരിപാടി അവതരിപ്പിക്കുന്നത്. 60,000ത്തിലധികം പേര്‍ ഇന്ന് പരിപാടിയില്‍ പങ്കെടുക്കാനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 4,000 രൂപ മുതല്‍ 76,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. 90ശതമാനം ടിക്കറ്റുകളും വിറ്റുതീര്‍ന്നതായി സംഘാടകര്‍ അറിയിച്ചു.

അടുത്ത രണ്ടുദിവസംകൂടി ജസ്റ്റിന്‍ ഇന്ത്യയിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദില്ലിയും ജയ്പുരും താജ്മഹലും സന്ദര്‍ശിക്കാനാണ് താരത്തിന്റെ തീരുമാനം. പരിപാടിയുടെ ഭാഗമായി കനത്ത സുരക്ഷയാണ് മുംബൈ നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്.

#justinbieber at the Kalina airport in Mumbai, India

A post shared by Viral Bhayani (@viralbhayani) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News