ദുബായില്‍ മലയാളി വീട്ടമ്മയ്ക്ക് 6.4 കോടി രൂപ സമ്മാനം

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ സമ്മാനം നേടി മലയാളി വീട്ടമ്മ. ശാന്തി അച്യുതന്‍കുട്ടി എന്ന വീട്ടമ്മയെയാണ് 6.4 കോടി രൂപയുടെ (3.67 ലക്ഷം ദിര്‍ഹം) സമ്മാനം തേടിയെത്തിയത്. 242 സീരീസിലെ 4664 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം. ചൊവാഴ്ച ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു നറുക്കെടുപ്പ്.

നേരത്തെ ഷാര്‍ജയില്‍ ബോട്ട് ക്യാപ്റ്റനായി ജോലി ചെയ്യുന്ന ഫ്രാന്‍സിസ് സേവ്യര്‍ ക്ലീറ്റസിന് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 6.7 കോടി രൂപ സമ്മാനം ലഭിച്ചിരുന്നു. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ തൃശൂര്‍ സ്വദേശി ശ്രീരാജ് കൃഷ്ണന് 12 കോടി രൂപയും സമ്മാനം ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here