ആന്ധ്രാപ്രദേശ് മന്ത്രിയുടെ മകനും സുഹൃത്തും കാറപകടത്തില്‍ മരിച്ചു; അപകടം നിയന്ത്രണംവിട്ട കാര്‍ മെട്രോ റെയിലിന്റെ തൂണിലേക്ക് ഇടിച്ചു കയറി

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് നഗര വികസന മന്ത്രി ഡോ.പി.നാരായണയുടെ മകന്‍ നിഷിത് നാരായണ കാറപകടത്തില്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ആയിരുന്നു അപകടം.

നിഷിതും സുഹൃത്ത് രാജ രവിവര്‍മയും സഞ്ചരിച്ചിരുന്ന ബെന്‍സ് കാര്‍ ജൂബിലി ചെക്ക് പോസ്റ്റിന് സമീപത്ത് വച്ച് നിയന്ത്രണം വിട്ട് മെട്രോ റെയിലിന്റെ തൂണിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഉടന്‍ പൊലീസെത്തി ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. രാജ രവിവര്‍മയും അപകടത്തില്‍ മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here