കശ്മീരില്‍ സൈനികന്‍ വെടിയേറ്റു മരിച്ചനിലയില്‍; തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാകാമെന്ന് നിഗമനം; മരിച്ചത് കശ്മീര്‍ സ്വദേശി ഉമര്‍ ഫയാസ്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനികനെ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. ലഫ്.കേണല്‍ ഉമര്‍ ഫയാസ് ആണ് കൊല്ലപ്പെട്ടത്. ഷോപ്പിയാനിലെ ഹര്‍മാനിലാണ് സംഭവം.

ബുധനാഴ്ച പുലര്‍ച്ചെയാണ് വെടിയുണ്ടകളേറ്റ നിലയില്‍ ഉമര്‍ ഫയാസിന്റെ മൃതദേഹം കണ്ടെത്തിയത്. കശ്മീരിലെ കുല്‍ഗാം സ്വദേശിയാണ് ഉമര്‍ ഫയാസ്. തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം

വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് കഴിഞ്ഞ ദിവസം ഉമര്‍ ഷോപ്പിയാനിലെത്തിയത്. ചൊവ്വാഴ്ച രാത്രിമുതല്‍ അദ്ദേഹത്തെ കാണാതായിരുന്നു. എന്നാല്‍ കുടുംബാംഗങ്ങള്‍ ഈ വിവരം അധികൃതരെ അറിയിച്ചിരുന്നില്ല. ഭീകരര്‍ അദ്ദേഹത്തെ മോചിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. സംഭവത്തെക്കുറിച്ച് സൈന്യവും പൊലീസും വിശദമായ അന്വേഷണം തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News