കാവ്യയെയും മീനാക്ഷിയെയും ചേര്‍ത്തുപിടിച്ച് ദിലീപ്; അപവാദപ്രചരണങ്ങള്‍ക്ക് മറുപടിയെന്ന് ആരാധകര്‍; അമേരിക്കയില്‍ കൂവി ബഹളം വച്ച് ഈ മലയാളി കൂട്ടം

ഷോയുടെ ഭാഗമായി അമേരിക്കയില്‍ എത്തിയ ദിലീപും കാവ്യയും മീനാക്ഷിയും അടങ്ങുന്ന മലയാളിസംഘം ആഘോഷത്തിമിര്‍പ്പില്‍. നടനും സംവിധായകനുമായ നാദിര്‍ഷയാണ് ആഘോഷങ്ങളുടെ വീഡിയോ പുറത്തുവിട്ടത്.

ഗ്രാന്‍ഡ് കന്ന്യോണിലാണ് താനെന്ന് പറഞ്ഞാണ് നാദിര്‍ഷ വീഡിയോ പകര്‍ത്തുന്നത്. പിന്നീട് ഭാര്യയെയും മക്കളെയും നാദിര്‍ഷ പരിചയപ്പെടുത്തി. ശേഷം സമദും ഏലൂര്‍ ജോര്‍ജും ദിലീപും മീനാക്ഷിയും കാവ്യയും വീഡിയോയിലെത്തുന്നു. സുബി സുരേഷ്, നമിതാ പ്രമോദ് എന്നിവരും അതിന് ശേഷം വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നു. അതിന് പിന്നാലെ ധര്‍മ്മജനും പിഷാരടിയും അടങ്ങുന്ന സംഘവും എത്തുന്നു.

അതേസമയം, ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ അപവാദപ്രചരണങ്ങള്‍ക്കുള്ള മറുപടിയാണ് വീഡിയോയെന്നും ചിലര്‍ സോഷ്യല്‍മീഡിയയില്‍ അഭിപ്രായപ്പെടുന്നുണ്ട്. മീനാക്ഷിയെ നാട്ടിലാക്കിയാണ് ദിലീപും കാവ്യയും അമേരിക്കന്‍ യാത്രയ്ക്ക് പോയതെന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടിയാണ് ഈ വീഡിയോ എന്നാണ് ദിലീപ് ഫാന്‍സ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here