ആ നടനെ ചുംബിക്കാന്‍ പറ്റില്ലെന്ന് മലയാള നടി; കരഞ്ഞുകൊണ്ട് സെറ്റ് വിട്ടു; ഒടുവില്‍ സംഭവിച്ചത്

തമിഴ് നടന്‍ മൊട്ട രാജേന്ദ്രനുമായുള്ള ചുംബനരംഗത്തില്‍ തനിക്ക് അഭിനയിക്കാന്‍ കഴിയില്ലെന്ന് മലയാള നടി കല്യാണി. ചുംബനരംഗം കേട്ട നടി സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയെന്നും സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പവര്‍സ്റ്റാര്‍ ശ്രീനിവാസന്‍ നായകനാകുന്ന മോഹന എന്ന തമിഴ് ചിത്രത്തിന്റെ സെറ്റിലാണ് നാടകീയസംഭവങ്ങള്‍.

ഷൂട്ടിംഗിനിടയിലാണ് സംവിധായകന്‍ ചുംബനരംഗം കല്യാണിക്ക് വിവരിച്ചു കൊടുത്തത്. ഇത് കേട്ടതോടെ കല്യാണി കരഞ്ഞു കൊണ്ട് ഇറങ്ങി പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനി ഈ ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞ് കല്യാണി മുറി അടച്ചിരുന്നു കരഞ്ഞെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഒടുവില്‍ ആ രംഗം ഒഴിവാക്കിയെന്ന് സംവിധായകന്‍ ഉറപ്പു നല്‍കിയ ശേഷമാണ് നടി മുറിയില്‍ നിന്ന് പുറത്തിറങ്ങിയത്.

kalyani

പ്ലാന്‍ ചെയ്ത ചുംബനരംഗം, ലിപ്‌ലോക് ഒന്നുമല്ലെന്നും സാധാരണ ചുബനരംഗമാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സ്വപ്നത്തില്‍ കടന്നു വരുന്ന ഒരു സാധാരണ ചുംബനരംഗത്തോട് നടി അനിഷ്ടം പ്രകടമാക്കിയത് സിനിമാ ലോകത്തും ചര്‍ച്ചയാവുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News