കോടതി വിധിക്ക് പിന്നാലെ സംസ്ഥാനത്തെ മദ്യവില്‍പ്പനയില്‍ വന്‍കുറവ്; ഇടിഞ്ഞത് 106 കോടിയുടെ വില്‍പ്പന; ബിയര്‍ വില്‍പ്പനയില്‍ 50 ശതമാനത്തിന്റെ കുറവ്

തിരുവനന്തപുരം: സുപ്രീംകോടതി വിധിക്ക് പിന്നാലെ സംസ്ഥാനത്തെ മദ്യവില്‍പ്പനയില്‍ വന്‍കുറവ്. ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കണമെന്നുള്ള വിധി നിലവില്‍ വന്ന ശേഷമാണ് വില്‍പ്പനയില്‍ ഗണ്യമായ കുറവ് ഉണ്ടായിരിക്കുന്നത്. ഏപ്രില്‍ മാസം, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 106 കോടിയുടെ വില്‍പ്പനയാണ് ഇടിഞ്ഞിരിക്കുന്നത്.

ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തുവിട്ട കണക്കുകളിലാണ് മദ്യവില്‍പ്പനയിലെ കുറവ് സൂചിപ്പിക്കുന്നത്. വിദേശമദ്യ വില്‍പ്പനയില്‍ എട്ട് ശതമാനത്തിന്റെ കുറവും ബിയര്‍ വില്‍പ്പനയില്‍ 50 ശതമാനത്തിന്റെ കുറവുമാണ് കണക്കാക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News