കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നിലപാടുകളെ തള്ളി കുഞ്ഞാലിക്കുട്ടി; മാണിക്കൊപ്പം നില്‍ക്കില്ലെന്നും കോണ്‍ഗ്രസിന്റെ വികാരമാണ് ശരിയെന്നും മുസ്ലിം ലീഗ്

ദില്ലി : കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നിലപാടുകളെ തള്ളി മുസ്ലിം ലീഗ് നേതാവും എം പിയുമായ പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളില്‍ മാണിക്കൊപ്പം നില്‍ക്കാനാകില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

മാണിയുടെ പാര്‍ട്ടിക്ക് നിലവിലെ സാഹചര്യത്തില്‍ യു ഡി എഫില്‍ പ്രവേശിക്കാനാകില്ല. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ യു ഡി എഫ് പ്രവേശനം തത്കാലം അടഞ്ഞ അധ്യായമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. മാണി വിഷയത്തില്‍ കോണ്‍ഗ്രസിന്റെ വികാരത്തിനൊപ്പം നില്‍ക്കാനാണ് ലീഗിന്റെ തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News