സെക്കന്റ്ഹാന്‍ഡ് കാര്‍ പരസ്യവും വന്‍ഹിറ്റ്; ‘1996 മോഡല്‍ വിറ്റാരെ പാഞ്ഞത് ഹിമാലയം വഴി ചന്ദ്രന്‍ വരെ’

തന്റെ 1996 മോഡല്‍ സുസുക്കി വിറ്റാരെ വില്‍ക്കാനുണ്ടെന്ന് കാണിച്ച് ഗ്രാഫിക്‌സ് ഡിസൈനര്‍ യൂജിന്‍ റോമനോസ്‌കി ചെയ്ത പരസ്യത്തെ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. ലോകത്തെ ഏറ്റവും മികച്ച സെക്കന്റ്ഹാന്‍ഡ് കാര്‍ പരസ്യം ഇതാണെന്നാണ് വാഹനപ്രേമികള്‍ അഭിപ്രായപ്പെടുന്നത്.

ബൈ മൈ വിറ്റാര എന്ന ഹാഷ്ടാഗ് സഹിതമാണ് യൂജിന്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ഏപ്രില്‍ 12ന് പോസ്റ്റ് ചെയ്ത വീഡിയോ 31 ലക്ഷം പേരാണ് ഇതുവരെ കണ്ടത്. പരസ്യത്തില്‍ ഉപയോഗിച്ച ഗ്രാഫിക്‌സ് തന്നെയാണ് ഏറെ ആകര്‍ഷിക്കുന്നത്. ജുറാസിക്ക് പാര്‍ക്ക്, മാഡ് മാക്‌സ് ഫ്യൂരി തുടങ്ങിയ ചിത്രങ്ങളിലെ ദൃശ്യങ്ങളും പരസ്യത്തില്‍ ഉപയോഗിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here