പ്രതികാര നടപടിയുമായി സെന്‍കുമാര്‍; താല്‍പര്യമില്ലാത്തവരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നു; നടപടികള്‍ ചട്ടം പാലിക്കാതെയും കീഴ്‌വഴക്കങ്ങള്‍ മറികടന്നും

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തിയ ഡി ജി പി സെന്‍കുമാര്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നു. തനിക്ക് താല്‍പര്യമില്ലാത്തവരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്ന നിലപാടാണ് സെന്‍കുമാര്‍ സ്വീകരിക്കുന്നത്.

ചട്ടം പാലിക്കാതെയും കീഴ്‌വഴക്കങ്ങള്‍ മറികടന്നുമുള്ളതാണ് സ്ഥലം മാറ്റല്‍ നടപടികള്‍. ചട്ടം മറികടന്ന് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റ ഉത്തരവില്‍ ഒപ്പുവയ്ക്കുന്നത് ഡി ജി പി സെന്‍കുമാര്‍ തന്നെയാണെന്നതാണ് പ്രധാനപ്പെട്ട കാര്യം. പൊലീസ് കോണ്‍ഫിഡന്‍ഷ്യല്‍ സൂപ്രണ്ടിനെ ഇപ്രകാരം രണ്ടു തവണയാണ് സ്ഥലം മാറ്റിയത്. ഇതിന്റെ രേഖകള്‍ പീപ്പിള്‍ ടി വിക്ക് ലഭിച്ചു.

SEN-KUMAR1

പൊലീസ് ആസ്ഥാനത്തെ ജൂനിയര്‍ സുപ്രണ്ടായിരുന്ന വി എന്‍ ബിനയെ ആംഡ് പൊലീസ് ബറ്റാലിയന്‍ ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്. എസ് എ പിയിലെ ജൂനിയര്‍ സൂപ്രണ്ട് ഓഫീസറായിരുന്ന സതികുമാറിനെ പൊലീസ് ആസ്ഥാനത്തേക്കെത്തിച്ചപ്പോള്‍ മറ്റൊരു ജൂനിയര്‍ സൂപ്രണ്ടായിരുന്ന ഗിരീഷ് കുമാറിനെ എസ് എ പിയിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്.

SEN-KUMAR2

ആംഡ് ബറ്റാലിന്‍ ആസ്ഥാനത്തെ ജൂനിയര്‍ സൂപ്രണ്ടായിരുന്ന സുരേഷ് ജി കൃഷ്ണനെ പൊലീസ് ആസ്ഥാനത്തേക്കും ഡി ജി പി സ്ഥലം മാറ്റി. പൊലീസ് മേധാവിയായിരിക്കെ ലോക്‌നാഥ് ബെഹ്‌റ പുറപ്പെടുവിച്ച ഉത്തരവുകള്‍ റദ്ദാക്കാനുള്ള വിവാദ തീരുമാനത്തിനു പിന്നാലെയാണ് സെന്‍കുമാറിന്റെ പ്രതികാര നടപടികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News