‘ഞാന്‍ സെക്‌സിനേക്കാള്‍ ഇഷ്ടപ്പെടുന്ന ഒരു കാര്യം…’; രാം ഗോപാല്‍ വര്‍മ പറയുന്നു

ബ്രൂസ്‌ലിയുടെ ജീവിതം സിനിമയാക്കുന്നതില്‍ സംവിധായകന്‍ ശേഖര്‍ കപൂറിനെ വെല്ലുവിളിച്ച് രാം ഗോപാല്‍ വര്‍മ്മ. ശേഖര്‍ കപൂറിന്റെ ചിത്രം തിയേറ്ററുകളില്‍ എത്തുന്ന ദിവസം തന്നെ തന്റെ ചിത്രവും എത്തുമെന്നാണ് രാം ഗോപാല്‍ പറയുന്നത്.

‘ജീവിതത്തില്‍ ഞാന്‍ സെക്‌സിനേക്കാള്‍ ഇഷ്ടപ്പെടുന്ന ഒരേയൊരു കാര്യം ബ്രൂസ്‌ലിയാണ്. മറ്റാരേക്കാളും ബ്രൂസ്‌ലിയുടെ ജീവിത കഥയോട് നീതി പുലര്‍ത്താന്‍ എനിക്ക് സാധിക്കും. ശേഖറിനോട് എതിരായൊന്നും പറയാനില്ല. പക്ഷേ അദ്ദേഹത്തിന്റെ ചിത്രം ഇറങ്ങുന്ന ദിവസം തന്നെ എന്റെ ചിത്രവും തിയേറ്ററിലെത്തും’.-രാം ട്വിറ്ററില്‍ കുറിച്ചു. ബ്രൂസ്‌ലിയുടെ ഭാര്യ ലിന്‍ഡ ലിയേക്കാളും മകള്‍ ഷാനണ്‍ ലിയേക്കാളും നന്നായി തനിക്ക് ബ്രുസ്‌ലിയെ അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ലിറ്റില്‍ ഡ്രാഗണ്‍ എന്ന പേരിലാണ് ശേഖര്‍ കപൂര്‍ ബ്രൂസ്‌ലിയുടെ ജീവിതം സിനിമയാക്കുന്നത്. ബ്രൂസ്‌ലിയുടെ മകള്‍ ഷാനണ്‍ ലിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News