ട്രാന്‍സ്ഫര്‍ തുകയില്‍ പോഗ്ബ കുടുങ്ങിയേക്കും; പോഗ്ബയുടെ മാഞ്ചസ്റ്റര്‍ പ്രവേശനത്തില്‍ അന്വേഷണം; ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച ട്രാന്‍സ്ഫര്‍ തുകയുടെ വിശദാംശങ്ങള്‍ ഫിഫ തേടി

ആധുനിക ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വിലയേറിയ താരമെന്ന ഖ്യാതിയോടെ പോള്‍ പോഗ്ബ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയിട്ട് കേവലം ഒരു വര്‍ഷം മാത്രമാണ് ആകുന്നത്. അതിനിടയിലാണ് ആരാധകരെയും കായികപ്രേമികളെയും ഞെട്ടിച്ചുകൊണ്ട് പോഗ്ബയുടെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയണമെന്ന് ഫിഫ നിലപാട് വ്യക്തമാക്കിയത്

പോഗ്ബയുടെ ട്രാന്‍സഫറുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വ്യക്തമാക്കണമെന്ന് മാഞ്ചസ്റ്റര്‍ അധികൃതരോട് ഫിഫ അവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഫിഫ തന്നെ സ്ഥിരീകരിച്ചു. ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവന്റസില്‍ നിന്നാണ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകയ്ക്ക് താരം മാഞ്ചസ്റ്ററിലെത്തിയത്. സാക്ഷാല്‍ ക്രിസ്റ്റ്യാനോയെ പോലും നിഷ്പ്രഭമാക്കി 105.2 മില്യണ്‍ തുകയ്ക്കാണ് 2016 ഓഗസ്റ്റില്‍ പോഗ്ബ ചുവന്ന ചെകുത്താന്‍മാരുടെ പാളയത്തിലെത്തിയത്

ഫുട്‌ബോള്‍ ലോകത്തെ കച്ചവടങ്ങളെക്കുറിച്ച് ദി ഫുട്‌ബോള്‍ ലീക്ക്‌സ് എന്ന പേരില്‍ ജര്‍മ്മനിയില്‍ പുറത്തുവന്ന വിവരങ്ങളാണ് ഇപ്പോഴത്തെ അന്വേഷണത്തിന് അടിസ്ഥാനം. സാധാരണഗതിയില്‍ നടക്കുന്ന വിവര ശേഖരണം മാത്രമായിരിക്കില്ല പോഗ്ബയുടെ കാര്യത്തില്‍ ഉണ്ടാകുകയെന്നും ഫിഫ വ്യക്തമാക്കിയിട്ടുണ്ട്. മിന്നും താരത്തിന്റെ മാഞ്ചസ്റ്റര്‍ ഭാവി ആശങ്കയിലാകുമൊയെന്ന ഭീതിയിലാണ് ആരാധകര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News