ജില്ലാ പഞ്ചായത്തിലെ സഹകരണത്തെപ്പറ്റി വിശദ ചര്‍ച്ച വേണമെന്ന് സിഎഫ് തോമസ്; ഒരു മുന്നണിയിലേക്കും പോകാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചിട്ടില്ല

കോട്ടയം : ജില്ലാ പഞ്ചായത്തിലെ സിപിഐഎം സഹകരണത്തെക്കുറിച്ച് വിശദമായ ചര്‍ച്ച വേണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ഡെപ്യൂട്ടി ചെയര്‍മാന്‍ സിഎഫ് തോമസ് എംഎല്‍എ. അടുത്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കും. ഒരു മുന്നണിയിലേക്കും പോകാന്‍ കേരളാ കോണ്‍ഗ്രസ് (എം) ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും സിഎഫ് തോമസ് പറഞ്ഞു.

ഏതെങ്കിലും മുന്നണിയില്‍ ചേരുന്നതിനായുള്ള ചര്‍ച്ചകള്‍ നടന്നതായി അറിയില്ല. സാഹചര്യങ്ങള്‍ വിലയിരുത്തി വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാകും മുന്നണിയില്‍ ചേരുകയെന്നും സിഎഫ് തോമസ് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News