ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ മയക്കുമരുന്ന് വേട്ട. 400 കിലോ ഹെറോയിൻ പിടികൂടി

മനാമ: ഇന്ത്യൻ മഹാസമുദ്രത്തിൽ വീണ്ടും വൻ മയക്കുമരുന്നുവേട്ട. രണ്ടു റെയ്ഡുകളിലായി 400 കിലോ ഹെറോയിൻ ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംയുക്ത ദൗത്യ സേന (സിടിടി) പിടികൂടി

ഏപ്രിൽ 28നും മെയ് മൂന്നിനും രണ്ടു റെയ്ഡുകളിലായി 200 കിലോ വീതം മയക്കുമരുന്ന് ഫ്രഞ്ച് നാവിക സേനാ ഫ്രിഗേറ്റായ സർകൌഫ് ആണ് പിടികൂടിയത്. കള്ളക്കടത്തുകാർ ഉപയോഗിച്ച രണ്ട് മത്സ്യബന്ധന നൌകകർ തടയുകയും മയക്കുമരുന്ന് പിടികൂടുകയുമായിരുന്നു. റോയൽ ന്യൂസിലാൻഡ് വ്യോമസേനയുടെ സർവലൻസ് എയർക്രാഫ്റ്റായ പി3കെടു ഒറിയോൺ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടു ബോട്ടുകളും പരിശോധിച്ചത്.

ബഹ്‌റൈൻ ആസ്ഥാനമായ 31 രാജ്യങ്ങളുടെ നാവിക കൂട്ടായ്മയായ സംയുക്ത സമുദ്ര സേന(സിഎംഎഫ്)ക്കു കീഴിലെ സംയുക്ത ദൌത്യസംഘമാണ് സിടിഎഫ് 150. കടൽ സുരക്ഷയും ഭീകരവിരുദ്ധ നടപടികളും മുൻ നിർത്തി പ്രവർത്തിക്കുന്ന സംയുക്ത ദൌത്യ സേന150 (സിടിഎഫ്150)യുടെ പട്രോളിങ്ങിനിടെയാണ് ഇവർ പിടിയിലായത്. ചെങ്കടൽ, ഏദൻ കടലിടുക്ക്, ഇന്ത്യൻ മഹാസമുദ്രം, ഒമാൻ ഉൾക്കടൽ എന്നിവടങ്ങിലാണ് സി.ടി.എഫ് പരിശോധന നടക്കുന്നത്

സംയുക്ത സമുദ്ര സേന(സിഎംഎഫ്)ക്കു കീഴിലാണ് സിടിഎഫ് പ്രവർത്തിക്കുന്നത്. ഭീകര പ്രവർത്തനങ്ങൾക്ക് മയക്കുമരുന്നു വിൽപ്പന വഴി ഫണ്ട് കണ്ടെത്തുന്നതിനു തടയിടാൻ സംയുക്ത സമുദ്ര സേന(സിഎംഎഫ്) യുടെ പ്രവർത്തനം വഴി കഴിയുന്നുണ്ട്

ലോകത്തിലെ ഏറ്റവും വിജയകരമായ സമുദ്ര ഭീകര വിരുദ്ധ സംവിധാനമാണ് സിഎംഎഫ്. ബഹ്‌റൈൻ ആസ്ഥാനമായ സിഎംഎഫിൽ 31 രാജ്യങ്ങളുടെ പങ്കാളിത്തമുണ്ട്. ഇതിനു കീഴിൽ മൂന്നു കമ്പ്യന്റ് ടാസ്‌ക് ഫോഴ്‌സും (സിടിഎഫ്) പ്രവർത്തിക്കുന്നു. സമുദ്രമേഖലയിലെ ഭീകര പ്രവർത്തനം തടയുക എന്ന ലക്ഷ്യത്തോടെ 2002ലാണ് സിടിഎഫ് 150 രൂപീകരിച്ചത്.

ഇതുവരെ ഇവർ ലക്ഷകണക്കിന് ഡോളിന്റെ മയക്കുമരുന്നു പിടികൂടി നശിപ്പിക്കുകയും ആയിരകണക്കിന് ആയുധങ്ങൾ പിടികൂടുകയും ചെയ്തിട്ടുണ്ട്. 2015 മെയിലാണ് സിടിഎഫ് 150 സമുദ്ര സുരക്ഷയിൽ എഫ്എസ് സർകൌഫ് പങ്കാളിയാകുന്നത്.

സംയുക്ത സമുദ്ര സേനക്കു കീഴിലെ മൂന്നു സമുദ്ര ദൌത്യ സംഘങ്ങളിൽ ഒന്നാണ് സിടിഎഫ് 150. അറബിക്കടൽ, ഒമാൻ ഉൾക്കടൽ, ഏദൻ ഉൾക്കടൽ, ചെങ്കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നിവടങ്ങളിലായി 20 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് സിടിഎഫ് 150യുടെ പ്രവർത്തന പരിധി. 21 രാജ്യങ്ങൾ അതിർത്തി പങ്കിടുന്ന 3.2 ദശലക്ഷം സ്‌ക്വയർ മൈൽ സമുദ്ര മേഖലയാണ് സിഎംഎഫിന്റെ പ്രവർത്തന പരിധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News