മാണി വിഷയത്തില്‍ കോണ്‍ഗ്രസ് വികാരത്തിനൊപ്പമെന്ന് കുഞ്ഞാലിക്കുട്ടി; ഒരു അധ്യായവും ഇപ്പോള്‍ തുറക്കേണ്ടെന്നാണ് ലീഗ് നിലപാട്

ദില്ലി : കെഎം മാണി വിഷയത്തില്‍ മുസ്ലീം ലീഗ് കോണ്‍ഗ്രസ്സിന്റെ വികാരത്തിന് ഒപ്പമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി. മാണിയുടെ യുഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായമാണോ എന്ന ചോദ്യത്തിന് ഒരു അധ്യായവും ഇപ്പോള്‍ തുറക്കേണ്ടെന്നാണ് ലീഗ് നിലപാടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭാവി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു പികെ കുഞ്ഞാലിക്കുട്ടി എംപി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here