മൂന്നാറിലേത് അതീവ പ്രാധാന്യമുള്ള ജൈവവൈവിധ്യ മേഖലയെന്ന് പാര്‍ലമെന്ററി കാര്യസമിതി അധ്യക്ഷ രേണുക ചൗധരി

മൂന്നാര്‍ : അതീവ പ്രാധാന്യമുള്ള ജൈവ വൈവിധ്യ മേഖലയാണ് മൂന്നാറിലേതെന്ന് പാര്‍ലമെന്റ് കാര്യ സമിതി അധ്യക്ഷ രേണുക ചൗധരി. മൂന്നാറിലെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സമിതി നിലവിലെ പ്രശ്‌നങ്ങളെ കുറിച്ച് വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തി. രാവിലെ ഇരവികുളം അടക്കമുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സമിതി 11 മണിയോടെ യോഗം ചേര്‍ന്നു.

വിവിധ വകുപ്പുകളില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് തേടിയതിനൊപ്പം പരിസ്ഥിതി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി. മൂന്നാറിലെ പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാനെത്തിയ പാര്‍ലമെന്റ് കാര്യ സമിതി സന്ദര്‍ശനം പൂര്‍ത്തിയായി. പരിസ്ഥിതി വിഷയവുമായി ബന്ധപ്പെട്ട സമിതിയുടെ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനുള്ളില്‍ പാര്‍ലമെന്റില്‍ സമര്‍പ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here