ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രമാകുന്ന ‘അയാള്‍ ശശി’യുടെ ട്രെയിലര്‍ ഫേസ്ബുക്കില്‍; ഇതിനകം കണ്ടത് അഞ്ച് ലക്ഷത്തിലധികം പേര്‍

കൊച്ചി : ശ്രീനിവാസനെ ശശിയാക്കി സംവിധായകന്‍ സജിന്‍ ബാബു ഒരുക്കുന്ന അയാള്‍ ശശിയെന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കി. സിനിമയുടെ പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് പേജ് വഴിയാണ് ട്രെയിലര്‍ അപ്‌ലോഡ് ചെയ്തത്. ഇതിനകം അഞ്ച് ലക്ഷത്തിലധികം പേരാണ് ട്രെയ്‌ലര്‍ കണ്ടത്.

ആധുനിക നഗരജീവിതത്തില്‍ കണ്ടുവരുന്ന വിവിധ കാഴ്ചകള്‍ അനാവരണം ചെയ്യുന്നതാണ് ചിത്രം. സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ പാടുപെടുന്ന സ്വയം പ്രഖ്യാപിത ചിത്രകാരനായാണ് ശ്രീനിവാസന്‍ വേഷമിടുന്നത്. ഇയാളുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ വളരെ രസകരമായി വരച്ചുകാട്ടുന്നതാണ് അയാള്‍ ശശി.

 

കൊച്ചു പ്രേമന്‍, മറിമായം ശ്രീകുമാര്‍, അനില്‍ നെടുമങ്ങാട്, ദിവ്യ ഗോപിനാഥ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഏറെ നിരൂപകശ്രദ്ധ നേടിയ ‘അസ്തമയം വരെ’ (Unto the Dusk) എന്ന ചിത്രത്തിന് ശേഷം സജിന്‍ ബാബു രചനയും സംവിധാനവും നിര്‍വഹിച്ച രണ്ടാമത്തെ ചലച്ചിത്രമാണ് അയാള്‍ ശശി.

ബേസില്‍ ജോസഫാണ് ചിത്രത്തിന്റെ സംവിധായകന്‍. പിക്‌സ് ആന്‍ഡ് ടേല്‍സിന്റെ ബാനറില്‍ ഛായാഗ്രാഹകന്‍ പി. സുകുമാറും സുധീഷ് പിള്ളയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. പപ്പു ഛായാഗ്രഹണവും അജയ് കുയിലൂര്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News