മല്യയെ ഹാജരാക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തിന് സുപ്രിംകോടതിയുടെ നിര്‍ദ്ദേശം

ദില്ലി: വിവാദ വ്യവസായി വിജയ് മല്യയെ രാജ്യത്തെ നിയമ വ്യവസ്ഥയ്ക്ക് മുന്നില്‍ കൊണ്ടുവരണമെന്ന കടുത്ത നിര്‍ദ്ദേശമാണ് സുപ്രികോടതി പുറപ്പെടുവിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ജൂലായ് പത്തിന് മല്യയെ സൂപ്രിം കോടതി മുന്നാകെ ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു

രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്ന് 9000 കോടിയുടെ വാഴ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയ മല്യ ഇപ്പോള്‍ ലണ്ടനിലാണുള്ളത്. മല്യയെ രാജ്യത്തെത്തിക്കാന്‍ വേണ്ട നടപടികള്‍ ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നുണ്ടാകണമെന്നും സുരക്ഷ ഉറപ്പാക്കിയാവണം ഹാജരാക്കലെന്നും കോടതി വ്യക്തമാക്കി

കോടതിയലക്ഷ്യ കേസില്‍ ബാങ്കുകളുടെ കണ്‍സോഷ്യം സമര്‍പ്പിച്ച ഹര്‍ജിയില്‍ വിജയ് മല്യ കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ശിക്ഷ പ്രഖ്യാപിക്കുന്നതിനാണ് മല്യയെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസുമാരായ ആദര്‍ശ് കുമാര്‍ ഗോയല്‍, ഉദയ് ഉമേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News