ആംആദ്മി പാര്‍ട്ടിയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു; കെജ് രിവാള്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്ന് സൗരബ് ഭരദ്വാജ്; നിരാഹാരമിരിക്കുന്ന കപില്‍ മിശ്രയ്‌ക്കെതിരെ ആക്രമണം

ദില്ലി : ആം ആദ്മി പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറിനില്‍ക്കണമെന്ന് പാര്‍ട്ടി എംഎല്‍എ സൗരവ് ഭരദ്വാജ് ആവശ്യപ്പെട്ടു. കെജ്‌രിവാളിനെതിരെ നിരാഹാര സമരം നടത്തുന്ന മുന്‍മന്ത്രി കപില്‍ മിശ്രയെ ആം ആമ്ദി പ്രവര്‍ത്തകന്‍ ആക്രമിച്ചു.

അഴിമതിക്കെതിരെയാണ് തന്റെ പോരാട്ടമെന്നും പാര്‍ട്ടി അണികളും ജനങ്ങളും തനിക്ക് ഒപ്പമാണെന്നും കപില്‍ മിശ്ര പീപ്പിള്‍ ടിവിയോട് പറഞ്ഞു. മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട കപില്‍ മിശ്ര മുഖ്യമന്ത്രി കെജറിവാളിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് നിരാഹരസമരം ആരംഭിച്ചത്.

ആം ആദ്മി പാര്‍ട്ടി മന്ത്രിമാര്‍ നടത്തിയ വിദേശയാത്രയ്ക്ക് എവിടെനിന്നും പണം ലഭിച്ചു എന്ന കാര്യം കെജ്‌രിവാള്‍ വിശദീകരിക്കണം എന്ന ആവശ്യവുമായാണ് കപില്‍ മിശ്ര നിരാഹാരം ആരംഭിച്ചത്. നിരാഹാര സമരത്തിനിടെ വാര്‍ത്താസമ്മേളനം കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് കപില്‍ മിശ്രയ്ക്ക് നേരെ ആക്രമണമുണ്ടായത്.

ആം ആദ്മി പ്രവര്‍ത്തകനെന്ന് സ്വയം പരിചയപ്പെടുത്തിയ അങ്കിത് ഭരദ്വാജ് എന്നയാളാണ് കപില്‍ മിശ്രയെ ആക്രമിച്ചത്. കപില്‍ മിശ്രയ്ക്ക് ഒപ്പമുള്ളവര്‍ ഇയാളെ ഉടന്‍ തന്നെ പിടിച്ചു മാറ്റി. അഴിമതിക്കെതിരെയാണ് തന്റെ പോരാട്ടമെന്നും ആം ആംദ്മി പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും തനിക്കൊപ്പമാണെന്നും കപില്‍ മിശ്ര പറഞ്ഞു.

കഴിഞ്ഞ ദിവസം നിയമസഭയില്‍ വോട്ടിങ്ങ് യന്ത്രത്തില്‍ എങ്ങനെ കൃത്രിമം കാട്ടാമെന്ന് അവതരിപ്പിച്ചു കാണിച്ച ആം ആദ്മി പാര്‍ട്ടി എംഎല്‍എ സൗരബ് ഭരദ്വാജാണ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കെജ്‌രിവാള്‍ മാറി നില്‍ക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

കെജ്‌രിവാളിന് മറ്റൊരു പ്രഹരമായി പിഡബ്ലുഡി അഴിമതിയില്‍ ഭാര്യാസഹോദരന്റെ കമ്പനിക്കെതിരെ ദില്ലി അഴിമതി വിരുദ്ധ വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഴുക്കുചാലുകള്‍ പണിയാന്‍ കരാറെടുത്ത കമ്പനി പണം കയ്പ്പറ്റുകയും എന്നാല്‍ പണി പൂര്‍ത്തീകരിക്കുകയും ചെയ്തില്ല എന്നതാണ് പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News