ചിത്രപൗര്‍ണ്ണമി നാളില്‍ മംഗളാദേവി ക്ഷേത്രത്തിലെത്തിയത് പതിനായിരങ്ങള്‍

ഇടുക്കി : ചിത്രപൗര്‍ണ്ണമി നാളില്‍മാത്രം ദര്‍ശനം അനുവദിക്കുന്ന ചരിത്ര പ്രസിദ്ധമായ മംഗളാദേവി ക്ഷേത്രം ദര്‍ശിക്കാന്‍ പതിനായിരങ്ങള്‍ എത്തി. കേരളത്തില്‍ നിന്നും തമിഴകത്ത് നിന്നുമാണ് കണ്ണകി ദേവിദര്‍ശനത്തിനായി കിലോമീറ്ററുകള്‍ താണ്ടിയെത്തിയത്. കുമളി ദേവി ക്ഷേത്രത്തില്‍ ന്നിന്നും എത്തിയ ഭാരവാഹികളുടെ നേതൃത്വത്തില്‍ നടത്തിയ ഉത്സവം പൊലങ്കാല വഴിപാടോടെ ആരംഭിച്ചു.

രാവിലെ 6 മണിമുതല്‍ പ്രവേശനം അനുവദിച്ചു. സ്വകാര്യവാഹനങ്ങളിലും ടാക്‌സി വാഹനങ്ങളിലുമായി ഭക്തര്‍ മംഗളാദേവിക്ഷേത്രത്തില്‍ എത്തിയത്. ചുട്ടുപൊളളുന്ന വെയിലിനെ വകവയ്ക്കാതെ കാല്‍ നടയായും ആയ്യിരങ്ങള്‍എത്തി. കുമളി കൊക്കര തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ ബ്രാണ്ടിപാറ എന്നിവിടങ്ങളിലൂടെ ഭക്തര്‍ ക്ഷേത്രത്തില്‍ എത്തി.

പ്രധാന ക്ഷേത്രത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പൂജാരിയും മറ്റ് ഉപദേവതകളില്‍ കേരളത്തിലെ പൂജാരിമാരുമാണ് വഴിപാട് നടത്തിയത്. ടാക്‌സി വാഹനങ്ങളുടെ കുറവ് മൂലം ക്ഷേത്രദര്‍ശനത്തിന് എത്തിയ പലര്‍ക്കും പോകാനായില്ല. രാവിലെമുതല്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പാസ് നല്‍കിയ ടാക്‌സി വാഹനങ്ങളില്‍ ക്യൂ അടിസ്ഥാനത്തില്‍ കയറ്റി വിടുകയായിരുന്നു.

16 കിലോമീറ്റര്‍ വനത്തിലൂടെയുളള യാത്രയില്‍ ഓരോ പോയന്റുകളിലും കുടിവെളള സംവിധാനം വനം വകുപ്പ് ഏര്‍പ്പെടുത്തിയിരുന്നു. ആരോഗ്യവകുപ്പ്.റവന്യു,പൊലീസ്,കൂടാതെ തമിഴ് നാടിന്റെഎല്ലാ വകുപ്പിന്റെയും ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News