
കോട്ടയം : ജില്ലാ പഞ്ചായത്തില്‍ സിപിഐഎം സ്വീകരിച്ച അടവുനയം സ്വാഗതാര്‍ഹമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ്. ബിജെപി മുന്നണിയിലേക്ക് യാത്ര ചെയ്യുന്ന മാണിക്കൊപ്പം പിജെ ജോസഫ് നില്‍ക്കരുതെന്നും ഫ്രാന്‍സിസ് ജോര്‍ജ് ഓര്‍മപ്പെടുത്തി. പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഫ്രാന്‍സിസ് ജോര്‍ജ്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മാണി ഗ്രൂപ്പിന് സിപിഐഎം പിന്തുണ നല്‍കിയത് യുഡിഎഫിനെയും ഘടകകക്ഷികളെയും ദുര്‍ബലമാക്കാനും ഭിന്നിപ്പിക്കാനുമുള്ള അടവുനയത്തിന്റെ ഭാഗമാണ്. മാണിയുമായി രാഷ്ട്രീയ സഖ്യമായി മുന്നോട്ടുപോകില്ലെന്ന സിപിഐഎം നിലപാട് സ്വാഗതാര്‍ഹമാണെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
രാഷ്ട്രീയമായി ത്രിശങ്കുവില്‍ നില്‍ക്കുന്ന മാണിയും കൂട്ടരും ബിജെപി മുന്നണിയിലേക്കുള്ള യാത്രയിലാണ്. ഈ സാഹചര്യത്തില്‍ പിജെ ജോസഫ് ഇനി മാണി ഗ്രൂപ്പില്‍ നില്‍ക്കരുതെന്നും ഫ്രാന്‍സിസ് ജോര്‍ജ് ഓര്‍മ്മിപ്പിച്ചു. എല്‍ഡിഎഫ് ഒരിക്കലും ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയിട്ടില്ല.
കെഎം മാണിയുടെ എല്‍ഡിഎഫ് പ്രവേശനം ഒട്ടകം സൂചി കുഴയിലൂടെ കടക്കുന്നതു പോലെയാവുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here