തിരുവനന്തപുരം : കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റിയ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 680 തസ്തികകള്‍ സൃഷ്ടിക്കും. രണ്ടാം ഗ്രേഡ് സ്റ്റാഫ് നഴ്‌സിന്റേതാണ് ഇതില്‍ 340 തസ്തികകള്‍. അസിസ്റ്റന്റ് സര്‍ജന്‍, രണ്ടാം ഗ്രേഡ് ലാബ് ടെക്‌നീഷ്യന്‍ എന്നീ വിഭാഗങ്ങളില്‍ 170 വീതം തസ്തികയുണ്ടാവും. ആര്‍ദ്രം മിഷന്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം.
ആലപ്പുഴ ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിലെ വര്‍ക്കര്‍ തസ്തികയിലെ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചു. കോട്ടയത്തെ കാലാവസ്ഥാ വ്യതിയാന കേന്ദ്രത്തില്‍ 12 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. തൃശ്ശൂര്‍ നഗരസഭയുടെ വൈദ്യുതി വിഭാഗത്തിലെ വര്‍ക്ക്‌മെന്‍, ഓഫീസര്‍ വിഭാഗങ്ങളില്‍ ശമ്പളപരിഷ്‌കരണം നടപ്പാക്കും.
കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ജില്ലാ ജയിലിനുവേണ്ടി 45 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാനായി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ ആര്‍പി ദിനരാജിനെ (ഇന്ത്യന്‍ ഓഡിറ്റ് ആന്റ് അക്കൗണ്ട്‌സ് സര്‍വീസ്) നിയമിക്കാന്‍ തീരുമാനിച്ചു.
ടിഎം മനോഹരന്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. മാടായി സര്‍ക്കാര്‍ ഐടിഐയില്‍ ഇലക്ട്രീഷ്യന്‍ ട്രേഡിന്റെ രണ്ട് യൂണിറ്റുകള്‍ തുടങ്ങും. സ്ഥാപനത്തില്‍ രണ്ട് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികകള്‍ സൃഷ്ടിക്കാനും തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കി.
Get real time update about this post categories directly on your device, subscribe now.