തിരുവനന്തപുരം : ടൂറിസം വകുപ്പിലെ ഫയലുകള്‍ക്ക് ചുവപ്പുനാടയില്‍ നിന്ന് അതിവേഗ ശാപമോക്ഷമാകുന്നു. ചുവപ്പുനാടക്കുരുക്ക് ഒഴിവാക്കാന്‍ പ്രത്യേക സാങ്കേതിക സമിതിയെ നിയോഗിച്ചു. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സാങ്കേതിക അനുമതി പ്രക്രിയ വേഗത്തിലാക്കുകയാണ് സമിതിയുടെ ഉത്തരവാദിത്തം.
ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ്എഞ്ചിനീയര്‍ വിവി ബിനു, കെഎസ്ഇബിഎല്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്ടി വിജയരാജ്, പൊതമരാമത്ത് വകുപ്പ് റിട്ടയേര്‍ഡ് ചീഫ് എഞ്ചിനീയര്‍ മാധവന്‍പിള്ള, തദ്ദേശഭരണ വകുപ്പ് റിട്ടയേര്‍ഡ് ചീഫ് എഞ്ചിനീയര്‍ ജയചന്ദ്രന്‍നായര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സമിതി.
ടൂറിസം പ്ലാനിംഗ് ഓഫീസര്‍ വിഎസ് സതീഷ്, ടൂറിസം ഡയറക്ടര്‍ നിയോഗിക്കുന്ന ആര്‍ക്കിടെക്ട് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. വിവിധ വകുപ്പുകളില്‍ അനുമതിക്കായി കെട്ടികിടക്കുന്നതു വഴി ടൂറിസം പദ്ധതികള്‍ അനിശ്ചിതമായി നീളുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സാങ്കേതിക അനുമതി സമിതി രൂപീകരിക്കാന്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിയത്.

Get real time update about this post categories directly on your device, subscribe now.