മരിച്ചെന്ന് വ്യാജപ്രചരണം; നിയമനടപടിക്കൊരുങ്ങി വിജയരാഘവന്‍

തിരുവനന്തപുരം: താന്‍ അപകടത്തില്‍ മരിച്ചെന്ന് വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി നടന്‍ വിജയരാഘവന്‍. വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും അതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരണവാര്‍ത്ത സ്ഥിരീകരിക്കാന്‍ വിളിക്കുന്നവരോട് മറുപടി പറയുന്നതിലുള്ള ആഹ്ലാദമാണ് തനിക്കെന്നും അദ്ദേഹം പറഞ്ഞു. അച്ഛന്റെ മരണവാര്‍ത്ത വാട്‌സ്ആപ്പില്‍ കണ്ടല്ലോ എന്ന് മകനാണ് ആദ്യം പറഞ്ഞതെന്നും വിജയരാഘവന്‍ ചിരിയോടെ പ്രതികരിച്ചു.

ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തില്‍ വിജയരാഘവന്‍ മരിച്ചു എന്ന രീതിയില്‍ ആംബുലന്‍സിന്റെ ചിത്രം സഹിതമാണ് വ്യാജ വാര്‍ത്ത പ്രചരിച്ചത്. ബുധനാഴ്ച വൈകുന്നേരം മുതലാണ് വ്യാജ വാര്‍ത്ത ഫേസ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും പ്രചരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ദിലീപ് ചിത്രം രാമലീലയിലെ ഒരു ചിത്രമാണ് ഇതിനായി ഉപയോഗിച്ചത്.

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ സൈബര്‍ സെല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News