ബാഹുബലി കണ്ട യുവാവ് തകര്‍ത്തത് ഒന്‍പത് കാറുകള്‍; പൊലീസ് സ്റ്റേഷനിലെ സാധന സാമഗ്രികളും അടിച്ചുതകര്‍ത്തു: സംഭവം കൊല്ലത്ത്

കൊല്ലം: അഞ്ചലില്‍ ബാഹുബലി കണ്ട് ഹരംകയറിയ യുവാവ് സിനിമാ സ്‌റ്റൈലില്‍ തീയറ്ററിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്നു ഒന്‍പത് കാറുകള്‍ തകര്‍ത്തു. പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും സ്റ്റേഷനിലെ സാധന സാമഗ്രികളും യുവാവ് അടിച്ചുതകര്‍ത്തു. താന്‍ ബാഹുബലിയാണെന്നു പറഞ്ഞായിരുന്നു പരാക്രമം. ഇയാള്‍ മാനസിക രോഗിയാണെന്നാണ് നിഗമനം.

അഞ്ചല്‍ അര്‍ച്ചന തീയറ്ററില്‍ ഇന്നലെ രാത്രിയാണ് സംഭവം. ബാഹുബലി രണ്ടാം ഭാഗം കണ്ട് പുറത്തിറങ്ങിയ യുവാവ് താന്‍ ബാഹുബലിയാണെന്ന് മറ്റുള്ളവരോട് വിളിച്ച് പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ തീയറ്ററിന്റെ ഗേറ്റ് തകര്‍ത്തു. പിന്നാലെ കാറുകളും അടിച്ച് തകര്‍ക്കുകയായിരുന്നു.

ഇതിലും അരിശം തീരായതോടെ തീയറ്റര്‍ ഉടമയുടെ ഉടമസ്ഥതയിലുള്ള ബിയര്‍ വൈന്‍ പാര്‍ലറിനു നേരെയും യുവാവ് കല്ലെറിഞ്ഞു. പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചെങ്കിലും സ്റ്റേഷനിലെ പൈപ്പും ബക്കറ്റുകളും ഇയാള്‍ അടിച്ച് തകര്‍ത്തു. അഞ്ചല്‍ മണ്ണൂര്‍ സ്വദേശിയായ ഇയാള്‍ മാനസിക രോഗിയാണെന്നാണ് പൊലീസ് പറയുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News