‘ജനം തിയേറ്ററില്‍ എത്തുന്നത് നടിമാരുടെ നഗ്നത കാണാന്‍’ ; പരാമര്‍ശത്തിന് ഗംഭീര മറുപടിയുമായി മഞ്ജിമാ മോഹന്‍

ജനങ്ങള്‍ തിയേറ്ററില്‍ എത്തുന്നത് നടിമാരുടെ നഗ്നത കാണാനാണെന്ന പ്രേക്ഷകന്റെ പരാമര്‍ശത്തിന് ഗംഭീര മറുപടിയുമായി മഞ്ജിമാ മോഹന്‍. ‘നടിമാര്‍ സുതാര്യമായതും ഇറക്കം കുറഞ്ഞതുമായ വസ്ത്രം ധരിക്കുന്നത് കൊണ്ടാണ് ആളുകള്‍ സിനിമ കാണാന്‍ വരുന്നത്’ എന്നായിരുന്ന ഗണേശന്‍ എന്നയാളുടെ ട്വീറ്റര്‍ പരാമര്‍ശം. ഈ വാദം റീ ട്വീറ്റ് ചെയ്ത് കൊണ്ടാണ് മഞ്ജിമയുടെ മറുപടി.

മഞ്ജിമയുടെ മറുപടി ഇങ്ങനെ: നടിമാരുടെ നഗ്‌നത കാണാനാണ് ആളുകള്‍ തിയറ്ററുകളില്‍ വരുന്നതെന്നാണ് നിങ്ങളുടെ ചിന്തയെങ്കില്‍ അത് തെറ്റാണ് സര്‍, നല്ല സിനിമകള്‍ കാണാനാണ് അവര്‍ വരുന്നത് അല്ലാതെ അല്ലാതെ വസ്ത്രത്തിന്റെ ഇറക്കകുറവ് ആസ്വദിക്കാനല്ല.

താരത്തിന്റെ ട്വീറ്റ് മറ്റുള്ളവര്‍ ഏറ്റെടുത്തതോടെ വിവാദ ട്വീറ്റ് ഗണേശന്‍ പിന്‍വലിച്ചു.

ഒരു വടക്കന്‍ സെല്‍ഫി എന്ന സിനിമയിലൂടെയാണ് മഞ്ജിമ നായികയായി സിനിമയില്‍ സജീവമാകുന്നത്. തമിഴില്‍ അച്ചം യെമ്പത് മടമൈയടാ എന്ന സിനിമ പൂര്‍ത്തിയാക്കിയ മഞ്ജിമ ഉദയനിധി സ്റ്റാലിനൊപ്പം പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here