മുത്തലാഖ് വിഷയത്തില്‍ സുപ്രീംകോടതി ഇന്ന് മുതല്‍ വാദം കേള്‍ക്കും; മുത്തലാഖോ ബഹുഭാര്യാത്വമോ ഇസ്ലാം അനുശാസിക്കുന്നില്ലെന്ന നിലപാടില്‍ കേന്ദ്രം

ദില്ലി: മുത്തലാഖ് കേസില്‍ സുപ്രിം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിശദമായ വാദം കേള്‍ക്കും. മൂന്നുതവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്ന രീതി നിയമപരമായി സാധുവാണോ എന്നതാണ് പ്രമുഖ തര്‍ക്കവിഷയം.

ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാര്‍ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, നരിമാന്‍, യു.യു.ലളിത്, അബ്ദുല്‍ നസീര്‍ എന്നിവരാണ് മറ്റംഗങ്ങള്‍. മുത്തലാഖോ ബഹുഭാര്യാത്വമോ ഇസ്ലാം
അനുശാസിക്കുന്നില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം വ്യക്തമാക്കി കേന്ദ്രം സത്യവാങ്മൂലവും നല്‍കിയിട്ടുണ്ട്

കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരാണ് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിഗത നിയമ ബോര്‍ഡ്. സുപ്രീം കോടതിക്ക് അവധിയാണെങ്കിലും നേരത്തേ തീരുമാനിച്ചതനുസരിച്ചാണ് മുത്തലാഖ് കേസില്‍ വാദം കേള്‍ക്കുന്നത്. മുന്‍കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെ അമിക്കസ് ക്യൂറിയായി സുപ്രീം കോടതി നിയമിച്ചിട്ടുണ്ട്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News