തോമസും ഐസക്കും എസി മൊയ്തീനും ഇടപെട്ടു; സിമന്റ് വില കുറയ്ക്കാമെന്ന് കമ്പനികളുടെ ഉറപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സിമന്റ് വില നിയന്ത്രിക്കാന്‍ തയ്യാറാണെന്ന് കമ്പനികളുടെ ഉറപ്പ്. മന്ത്രിമാരായ തോമസ് ഐസക്,എ.സി മൊയ്തീന്‍ എന്നിവരുടെ നേതൃത്വത്തില്‍ രാംകോം, അള്‍ട്രാടെക്‌സ്, ഡാല്‍മിയ, ഇന്ത്യ സിമന്റ്, സുവാരി, മലബാര്‍ സിമന്റ് എന്നീ കമ്പനികളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

കേരളത്തിലെ സിമന്റ് വില അയല്‍സംസ്ഥാനങ്ങളിലെ വിലയേക്കാള്‍ കൂടുതലാണെന്ന വാര്‍ത്തയെതുടര്‍ന്നാണ് യോഗം വിളിച്ചത്. വില കുറയ്ക്കണമെന്ന മന്ത്രിമാരുടെ നിര്‍ദ്ദേശത്തോട് യോജിച്ചുകൊണ്ട് കമ്പനി പ്രതിനിധികള്‍ ഉന്നത അധികൃതരുമായി ആലോചിച്ച് ഉചിത തീരുമാനം കൈക്കൊള്ളുമെന്ന് അറിയിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here