ഇനി എല്ലാവര്‍ക്കും കുറഞ്ഞ നിരക്കില്‍ ഭക്ഷണം; ‘വിശപ്പുരഹിത കേരളം’ പദ്ധതിയുമായി ഇടതുസര്‍ക്കാര്‍; ആദ്യഘട്ടത്തില്‍ എറണാകുളം, കോട്ടയം ജില്ലകള്‍

തിരുവനന്തപുരം: കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കാനായി തമിഴ്‌നാട്ടിലെ അമ്മ ഹോട്ടല്‍ മാതൃകയില്‍ ഹോട്ടലുകള്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍.

വിശപ്പുരഹിത കേരളം പദ്ധതി ആദ്യഘട്ടത്തില്‍ എറണാകുളം, കോട്ടയം ജില്ലകളിലാണ് നടപ്പാക്കുക. വിജയകരമായാല്‍ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. സ്വയം പാചകംചെയ്യാന്‍ ആരോഗ്യമില്ലാതെ ഒറ്റപ്പെട്ടുകഴിയുന്ന വൃദ്ധജനങ്ങളെക്കൂടി വിതരണശൃംഖലയില്‍ ഉള്‍പ്പെടുത്തും.

ഭക്ഷ്യം, കൃഷി, ക്ഷീരവികസനം തുടങ്ങിയ വകുപ്പുകളുടെയും സന്നദ്ധ സംഘടനകള്‍, സ്വയംസഹായസംഘങ്ങള്‍ തുടങ്ങിയവയുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുക. സഹകരിക്കുന്ന ഹോട്ടലുകള്‍ക്ക് സബ്‌സിഡി നിരക്കില്‍ സര്‍ക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കും. ഇതിനു പകരം കുറഞ്ഞനിരക്കില്‍ ഗുണമേന്മയുള്ള ഭക്ഷണം ഈ സ്ഥാപനങ്ങള്‍ നല്‍കണം. ഭക്ഷണത്തിന് നിവൃത്തിയില്ലാത്തവര്‍ക്ക് കൂപ്പണ്‍ വിതരണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News