ഒടുവില്‍ മനോരമ ലേഖകനും സമ്മതിച്ചു; ‘ചിലതൊക്കെ ശരിയാകുന്നുണ്ട്’; മന്ത്രി ജലീലിന്റെ ലാളിത്യം തുറന്ന് പറഞ്ഞ് മഹേഷ് ഗുപ്തന്‍; ‘ഈ കാഴ്ചയ്ക്ക് ഒരു സല്യൂട്ട്’

തിരുവനന്തപുരം: മന്ത്രി കെടി ജലീന്റെ ലാളിത്യം തുറന്നു പറഞ്ഞ് മലയാള മനോരമ തിരുവനന്തപുരം ലേഖകന്‍ മഹേഷ് ഗുപ്തന്‍. തന്റെ ഗണ്‍മാനെയും ഡ്രൈവറെയും ഒപ്പം ഇരുത്തി, അവര്‍ക്ക് ഭക്ഷണം വിളമ്പി കൊടുക്കുന്ന മന്ത്രിയെയാണ് മഹേഷ് ഗുപ്തന്‍ പരിചയപ്പെടുത്തുന്നത്. ചിലതൊക്കെ ശരിയാകുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ജലീലിന്റെ ലാളിത്യവും സ്‌നേഹവും മഹേഷ് പങ്കുവയ്ക്കുന്നത്.

മഹേഷ് ഗുപ്തന്‍ പറയുന്നത് ഇങ്ങനെ:

ഔദ്യോഗിക ആവശ്യത്തിന് മന്ത്രി ശ്രീ കെ.ടി ജലീലിനെ കാണാന്‍ കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ചപ്പോള്‍ വീട്ടിലേയ്ക്കു വരാന്‍ പറഞ്ഞു. ‘ഗംഗ’യില്‍ ചെന്നപ്പോള്‍ സഭാസമ്മേളനത്തിന്റെ ഇടവേളയിലെ തിരക്ക്. ഊണുകഴിച്ചുകൊണ്ടു സംസാരിക്കാമെന്നായി ജലീല്‍ സാഹിബ്. മനോരമ ആഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍ ഫ്രാന്‍സിസ് സാറും കൂടെയുണ്ടായിരുന്നു.

നിര്‍ബന്ധത്തിനു വഴങ്ങി ഊണു കഴിക്കാനിരുന്നപ്പോഴാണ് ഈ കാഴ്ച. മന്ത്രിയ്‌ക്കൊപ്പമിരുന്ന് ഊണുകഴിക്കുന്നത് അദ്ദേഹത്തിന്റെ കാര്‍ ഡ്രൈവര്‍ Jayaprakash. ഇടതുവശത്ത് (ഫോട്ടോയില്‍ ഇല്ല) ഗണ്‍മാന്‍ പ്രജീഷ്. കൂടെ ഞങ്ങളും. മന്ത്രി തന്നെ ഗണ്‍മാനും ഡ്രൈവര്‍ക്കുമൊക്കെ വിളമ്പിക്കൊടുക്കുന്നു. വിഭവങ്ങള്‍ കുറവാണെങ്കിലും അവരെ അതു കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു.

ഒരുപാടുമന്ത്രിമാരേയും അവരുടെ ഡ്രൈവര്‍മാരേയും കണ്ടിട്ടുള്ളതു കൊണ്ട് ഈ കാഴ്ചയ്ക്ക് ഒരു സല്യൂട്ട്.
#ചിലതൊക്കെ ശരിയാകുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News