17കാരന്റെ തലയറുത്ത് പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചെറിഞ്ഞു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ചെന്നൈ: തമിഴ്‌നാട് കടലൂരില്‍ ഗുണ്ടാസംഘം 17കാരന്റെ തലയറുത്ത് പൊലീസ് സ്‌റ്റേഷനിലേക്ക് വലിച്ചെറിഞ്ഞു. ബൈക്കിലെത്തിയ അക്രമികള്‍ ചോരയിറ്റു വീഴുന്ന തല വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

ബുധനാഴ്ച അര്‍ധരാത്രിയാണ് സംഭവം. പുതുച്ചേരിയിലുണ്ടായ ഒരു കൊലപാതകകേസിലെ പ്രതിയാണ് കൊല്ലപ്പെട്ട 17കാരന്‍. ഇയാളുടെ മൃതദേഹം പുതുച്ചേരിയിലെ ഒരു തടാകത്തില്‍ കണ്ടെത്തി. ഇതിന്റെ പരിസരത്താണ് കൊലപാതകവും നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിന്റെ അന്വേഷണ ചുമതല പുതുച്ചേരി പൊലീസിനാണെന്നും എല്ലാ വിധ സഹായവും നല്‍കുമെന്നും കടലൂര്‍ പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News