കമന്റിട്ടാലും അക്കൗണ്ടില്‍ നിന്ന് പൈസ പിടിക്കുമോ ചേച്ചീ? എസ്ബിഐക്കെതിരെ പൊങ്കാലയുമായി മല്ലൂസ്

സര്‍വീസ് ചാര്‍ജിന്റെ പേരില്‍ ഉപഭോക്താവിനെ കൊളളയടിക്കാനൊരുങ്ങുന്ന എസ്ബിഐക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍. എസ്ബിഐയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് സോഷ്യല്‍മീഡിയ മലയാളികള്‍ കയറിനിരങ്ങുന്നത്.

നാട്ടുകാരുടെ പണം കൊണ്ട് ജീവിക്കാന്‍ നാണമില്ലേ, ഫേസ്ബുക്കില്‍ കമന്റിട്ടാല്‍ അക്കൗണ്ടില്‍ നിന്ന് പൈസ പിടിക്കുമോ ചേച്ചീ, ഇതിലും എത്രയോ ഭേദമാണ് ബ്ലേഡ് മാഫിയ.. തുടങ്ങി നിരവധി പ്രതികരണങ്ങളാണ് ഫേസ്ബുക്ക് പേജില്‍ നിറയുന്നത്.








ജൂണ്‍ ഒന്നുമുതല്‍ ഓരോ എടിഎം ഇടപാടുകള്‍ക്കും ഇരുപത്തഞ്ച് രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കാനാണ് എസ്ബിഐയുടെ തീരുമാനം. മാത്രമല്ല, മുഷിഞ്ഞ നോട്ടുകള്‍ മാറ്റിയെടുക്കാനും ഇനി സര്‍വീസ് ചാര്‍ജ് ഈടാക്കും. 5,000 രൂപ വരെയുളള 20 മുഷിഞ്ഞ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സര്‍വീസ് ചാര്‍ജ് വേണ്ട. എന്നാല്‍ 20ല്‍ അധികം നോട്ടുകള്‍ ഉണ്ടെങ്കില്‍ ഓരോ നോട്ടിനും രണ്ടുരൂപയും സേവനനികുതിയും കൊടുക്കേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here