ഇതൊരു ഭ്രാന്തന്‍ നയം; എസ്ബിഐ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി തോമസ് ഐസക്; കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി സാധാരണ ജനങ്ങളെ പിഴിയുന്നു

തിരുവനന്തപുരം: സൗജന്യ എടിഎം ഇടപാട് നിര്‍ത്തലാക്കിയ എസ്ബിഐ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി തോമസ് ഐസക്. ഇതൊരു ഭ്രാന്തന്‍ നയമാണ്. അതൊന്നും ന്യായീകരിക്കാന്‍ കഴിയില്ല. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി സാധാരണ ജനങ്ങളെ പിഴിയുകയാണെന്നും തോമസ് ഐസക് പറഞ്ഞു.

1.67 ലക്ഷം കോടി രൂപയാണ് എസ്ബിഐയുടെ കിട്ടാക്കടം. അതൊന്നും പിടിച്ചെടുക്കാന്‍ നടപടിയില്ല. സ്വകാര്യബാങ്കുകള്‍ ചെയ്യാന്‍ മടിക്കുന്ന കാര്യമാണ് എസ്ബിഐ നടപ്പാക്കുന്നത്. ഇത് ജനങ്ങളെ ബാങ്കുകളില്‍നിന്ന് അകറ്റുമെന്നും ഐസക് പറഞ്ഞു.

പൗരാവകാശങ്ങള്‍ക്ക് യാതൊരുവിലയും കല്‍പിക്കാത്ത നിലപാടാണ് എസ്ബിഐയുടേത്. ഇത്തരം സാഹചര്യത്തിലാണ് സഹകരണബാങ്കുകളുടെ പ്രസക്തി വര്‍ധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here